മോദി ഭരണം അവസാനിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: മുകുള്‍ വാസ്നിക്
കല്‍പ്പറ്റ: രാജ്യത്ത് ജനാധിപത്യവും സ്വസ്ഥതയും പുലരാന്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു.
വയനാട് ഡി.സി.സി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമസ്ത മേഖലകളെയും നശിപ്പിച്ചുകൊണ്ട് ജനാധിപത്യ ധ്വംസനവും അഴിമതിയും സ്വജനപക്ഷപാതവുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക് ഒരു നീതീകരണവുമില്ല. സാധാരണ ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും, അക്രമ പരിപാടികളില്‍നിന്ന് ഇരുവിഭാഗങ്ങളും വിട്ടുനില്‍ക്കണമെന്നും തകര്‍ന്ന കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ മറ്റെല്ലാം മാറ്റിവച്ച് ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."