HOME
DETAILS

വേനല്‍ കനത്തതോടെ എലപ്പുള്ളി പഞ്ചായത്തും വരള്‍ച്ചയിലേക്ക്

  
backup
February 22 2017 | 07:02 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b3

എലപ്പുള്ളി : വെള്ളം കിട്ടാതെ വരണ്ടുണങ്ങുകയാണ് എലപ്പുള്ളി പഞ്ചായത്തും പരിസരങ്ങളും. ഇപ്പോള്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ വേനല്‍ കടുക്കുന്ന വരുംമാസങ്ങളില്‍ ഒരു തുള്ളി വെള്ളത്തിന് എന്താണ് മാര്‍ഗമെന്നാലോചിച്ച് തല പുകയ്ക്കുകയാണ് പ്രദേശത്തുകാര്‍. മേനോന്‍പാറ, കൗസുപാറ, കിണ്ടിമുക്കാന്‍ചള്ള, പരിക്കലൂര്‍ ചള്ള എന്നിങ്ങനെ കിഴക്കന്‍ മേഖലയിലേക്ക് നീളുന്തോറും വരള്‍ച്ചയുടെ കാഠിന്യവുമേറുന്നു. കുളങ്ങളും കിണറുകളും ശുഷ്‌കമായി. കുഴല്‍ക്കിണറുകള്‍പോലും വരളുന്ന കാലാവസ്ഥ. മുമ്പ് ഫെബ്രുവരി പകുതിവരെ വെള്ളമെത്തിയിരുന്ന വാളയാറിലെ കനാല്‍ ഇപ്പോള്‍ ജലസേചനവകുപ്പിന്റെ അടയാളം മാത്രമായി വറ്റിവരണ്ടു നില്‍ക്കുന്നു. ഇതിലൂടെ ഇക്കുറി കൃഷിക്ക് വെള്ളമെത്തിയില്ല.

കത്തുന്ന വേനലില്‍ നാല്‍ക്കാലികള്‍ മേഞ്ഞുനടന്നിരുന്ന കോരയാര്‍ പുഴയോരങ്ങളില്‍ ഇപ്പോള്‍ ഒരു പുല്‍നാമ്പുപോലും തല പൊക്കുന്നില്ല. കനാലും പുഴയും വറ്റിയതോടെയാണ് മേഖല ഇങ്ങനെ വരണ്ടുപോയത്. വീട്ടാവശ്യത്തിനും കൃഷിക്കും കുഴല്‍ക്കിണറുകളെയാണ് ഇവിടത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞതോടെ ഭൂരിഭാഗം കുഴല്‍ക്കിണറുകളിലും വെള്ളമില്ലാതായി. ഇതില്‍ പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിക്കായി കുഴിച്ച കുഴല്‍ക്കിണറുകളും ഉള്‍പ്പെടുന്നു. വെള്ളമുളള കുഴല്‍ക്കിണറുകളില്‍നിന്ന് മറ്റ് സ്ഥലങ്ങളിലേക്കു കൂടി പങ്കുവെയ്‌ക്കേണ്ടി വന്നപ്പോള്‍ ഇവിടത്തുകാര്‍ക്ക് നാലോ, അഞ്ചോ ദിവസത്തില്‍ ഒരിക്കല്‍ മാത്രമായി ജലവിതരണം. അതും രാത്രികാലങ്ങളില്‍ 8 നും 12 നു മിടയില്‍ മാത്രമാണ്. 2 മണിക്കൂര്‍ പൊതുടാപ്പുകളിലെ വെള്ളത്തിനായി കാത്തുനിന്നാല്‍ നാലോ അഞ്ചോ കുടം വെള്ളം ലഭിച്ചാല്‍ ആയി. സമാനമായ അവസ്ഥയാണ് വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പിള്ളയാര്‍ കോവില്‍ ഭാഗങ്ങളിലുമുള്ളത്. ഇവിടങ്ങളില്‍ ലോറികളിലാണ് ജലവിതരണം ഇടവിട്ട ദിവസങ്ങളില്‍ നടക്കുന്നത്. ഇതുപോലെ രൂക്ഷമായ ജലദൗര്‍ല്ലഭ്യം അനുഭവപ്പെടുന്ന കിണ്ടിമുക്കാന്‍ ചള്ള, കൗസുപ്പാറ, പരിക്കില്ലുറ്റിചള്ള പ്രദേശങ്ങളില്‍ ലോറികളില്‍ വെള്ളമെത്തിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്.

തിരഞ്ഞെടുപ്പുസമയത്ത് വോട്ടുചോദിക്കാന്‍ വന്നവരാരും ഇപ്പോള്‍ തിരിഞ്ഞു നോക്കാറില്ലെന്ന് വീട്ടമ്മമാര്‍ പരാതിപ്പെടുന്നു. തക്കാളിയും മുളകും വെള്ളമില്ലാതെ വാടിക്കഴിഞ്ഞും. വാഴകള്‍ നിലം പറ്റിത്തുടങ്ങി. ഏറിയാല്‍ 2-3 ആഴ്ചകൊണ്ട് ബാക്കിയുള്ളതും വീഴും. നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പണിയൊന്നും ഇല്ല. രണ്ടാംവിളക്ക് വെള്ളം ലഭ്യമല്ല എന്നറിഞ്ഞതോടെ ആരും കൃഷിയിറക്കിയില്ല. തോട്ടത്തില്‍ പണികള്‍ നടക്കുന്നുമില്ല. ചെറുകിടകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കുഴല്‍ക്കിണറുകളെ ആശ്രയിച്ച് കൃഷിചെയ്യുന്നവര്‍ ഒരുപാടുണ്ടിവിടെ. വേനലില്‍ മണ്ണിനുമീതെ പച്ചപ്പ് പിടിച്ചു നിര്‍ത്താന്‍ പാടുപെടുകയാണിവര്‍. കൃഷിയോടുള്ള സ്‌നേഹം കൊണ്ടുമാത്രം വെണ്ടയും വഴുതനയും തക്കാളിയും പച്ചമുളകും വാഴയും നെല്ലുമൊക്കെ കൃഷിചെയ്യുന്ന കുറച്ചുപേരും കൃഷിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അറിയാത്ത കുറേപ്പേരും പ്രതീക്ഷയോടെതന്നെ ഇപ്പോഴും വിയര്‍പ്പൊഴുക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago