വ്യാപാരികള്‍ റവന്യു ഇന്‍സ്‌പെക്ടറെ ഘരാവൊ ചെയ്തു
ഫറോക്ക്: അന്യായമായി തൊഴില്‍ നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ റവന്യു ഇന്‍സ്‌പെക്ടറെ ഘരാവൊ ചെയ്തു.
കോഴിക്കോട് കോര്‍പറേഷന്‍ ചെറുവണ്ണൂര്‍ - നല്ലളം സോണലിലെ റവന്യു ഇന്‍സ്‌പെക്ടറെയാണ് വ്യാപാരി വ്യാവസായി സമിതിയുടെ നേതൃത്വത്തില്‍ കച്ചവടക്കാര്‍ ഘരാവൊ ചെയ്തത്. ഇന്നലെ രാവിലെ 10ഓടെ വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ ആര്‍.ഇയുടെ ഓഫിസിലെത്തിയത്.
കഴിഞ്ഞ വര്‍ഷം 300 രൂപ തൊഴില്‍ നികുതി വാങ്ങിയെടുത്തു ഇത്തവണ 900 രൂപ അടക്കാനാണ് വ്യാപരികള്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്.
തങ്ങളുടെ വരുമാനം വര്‍ധിപ്പിച്ചുവെന്ന കാരണം പറഞ്ഞാണ് അന്യായമായി നികുതി വര്‍ധിപ്പിച്ചത്. കോഴിക്കോട് കോര്‍പറേഷനില്‍പ്പെട്ട എലത്തൂര്‍, ബേപ്പൂര്‍ സോണലുകളില്‍ ഇത്തരത്തില്‍ നികുതി പിരിക്കുന്നില്ലെന്നു വ്യാപാരികള്‍ ആരോപിച്ചു. വരുമാനം വര്‍ധിപ്പിക്കാന്‍ കിട്ടാനികുതി പരിക്കുന്നതിനു പകരം യാതൊരു മാനദണ്ഡവുമില്ലാതെ തൊഴില്‍ നികുതിയുടെ പേരില്‍ വന്‍തുക ഈടാക്കുകയാണെന്നും വ്യാപാരികള്‍ ആരോപിച്ചു.
വ്യാപാരികളുടെ രേഖാമൂലമുള്ള പരാതിയിന്മേല്‍ രണ്ടു ദിവസത്തിനകം തീരുമാനമറിയിക്കാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചന്ദ്രന്‍ ചാലികത്ത്, ഗിരിജ ഹരിദാസ്, സുനില്‍, സി.പി പ്രമോദ്, ശിവകുമാര്‍, ഷഹര്‍ബാനു, ദില്‍ഷ സമരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."