പൗരത്വ ഭേദഗതി നിയമം; ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രക്ഷോഭം
ഡല്‍ഹി ; പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, പൗരത്വ റെജിസ്റ്റര്‍, ജനസംഖ്യ റെജിസ്റ്റര്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഡെല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സംഗമം നടത്തി. ശക്തമായി പെയ്ത മഴയെ പോലും വകവെക്കാതെയാണ് ആയിരത്തിനടുത്ത് വിദ്യാര്‍ത്ഥികളാണ് മുദ്രാവാക്യങ്ങളും, പ്രതിഷേധഗാനങ്ങളുമൊക്കെ പാടി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഡെല്‍ഹി യൂനിവേഴ്സിറ്റ് നോര്‍ത്ത് ക്യാമ്പസ് ആര്‍ട്സ് ഫാക്കല്‍റ്റിയില്‍ ഒത്തുകൂടിയത്.
എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായി സഹകരിച്ച് 'Gandhi Calling' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ മേധാ പട്കര്‍, ജസ്റ്റിസ് കോല്‍സെ പാട്ടില്‍, തുശാര്‍ ഗാന്ധി, നിയമ വിദഗ്ദ കരുണ നാന്ദി, മാധ്യമപ്രവര്ത്തഖ അഫ്ര ഖന്നം ശെര്‍വാനി തുടങ്ങിയവര്‍ സംസാരിച്ചു. ഒപ്പം Hausla, Dustak DU തുടങ്ങിയ സംഘങ്ങളുടെ പൗരത്വഭേദഗതി നിയമ വിരുദ്ധ തെരുവുനാടകവും കലാപരിപാടിക്കളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."