കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി
മലപ്പുറം: കരുണയുടെ കൈനീട്ടം കാത്തിരിക്കുകയാണ് എസ്.എം.എ പിടിപ്പെട്ട മലപ്പുറത്തെ പതിനാലുകാരനായ വിദ്യാര്‍ഥി. മുതുവല്ലൂര്‍ പഞ്ചായത്തില്‍ മുതുപറമ്പ് പാമ്പോടന്‍ സൈനുദ്ധീന്റെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാമിലാണ് എസ്.എം.എ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) എന്ന അപൂര്‍വ്വ രോഗം പിടിപ്പെട്ടതിനാല്‍ അടിയന്തിര ചികിത്സക്കുള്ള സഹായവും കാത്തുകഴിയുന്നത്. രോഗം പിടിമുറുക്കിയതോടെ അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നഈ പൊന്നുമോന്‍. ഓരോ ദിവസം കഴിയുംതോറും ആരോഗ്യനില മോശമായ അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കയാണ്.
എത്രയും പ്പെട്ടന്ന് ചികിതസ ലഭ്യമാക്കിയാലെ കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നാണ് ചികിത്സിക്കുന്ന തിരുവനന്തപുരം എസ്.എ.ടി ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ചുരുങ്ങിയത് 4 വര്‍ഷം തുടര്‍ച്ചയായി മെഡിസിന്‍ നല്‍കേണ്ടതുണ്ട്. ഒരു വര്‍ഷത്തെ മെഡിസിന് 75 ലക്ഷം രൂപ വിലവരുന്നുണ്ട്. അതിനാല്‍ ചികിത്സക്ക് മൊത്തം മൂന്നു കോടി രൂപയിലധികം ചിലവ് വരും. അതേസമയം ഇത്രയും ഭീമമായ ഒരു തുക കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമെ കണ്ടത്താന്‍ സാധിക്കൂ. കുട്ടിയും, രക്ഷിതാക്കളും, സാമ്പത്തികമായും മാനസികമായും വളരെ പ്രയാസത്തലുമാണ്. ഇതുമായി ബന്ധപ്പെട്ട് ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ മുണ്ടക്കുളം മലബാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് മുഹമ്മദ് ഷാമില്‍ ചികിത്സാ സഹായ സമിതി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപികരിച്ചു പ്രവര്‍ത്തനം തുടങ്ങിട്ടുണ്ട്. കുട്ടിയുടെ ചികിത്സാ ചെലവിനു മതിയായ സഹായം ചെയ്യണമെന്ന് ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ ടി.വി ഇബ്‌റാഹീം എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാവിന്റെ പേരിലും കമ്മിറ്റിയുടെ പേരിലും മറ്റുമായി വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അഡ്വ: ഷമീര്‍ കുന്ദമംഗലം ചെയര്‍മാനായ എ.എസ്.കെ കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഷാമില്‍ ചികിത്സാ ഫണ്ടിന്റെ സുതാര്യതക്ക് വേണ്ടി ഒരു ആപ്പും തയാര്‍ ചെയ്തിട്ടുണ്ട്.ചികിത്സ തുടങ്ങാന്‍ വലിയ സംഖ്യ ആവശ്യമാണന്നും ഭാരവാഹികള്‍ വിശദീകരിച്ചു. JASIRA CP, A/c NO 25150100001878, IFSC: FDRL0002515, FEDEREL BANK KIZHISSERY BRANNCH
വാര്‍ത്താസമ്മേളനത്തില്‍ ടി.മുഹമ്മദലി,അഡ്വ. ഷമീര്‍ കുന്ദമംഗലം, പി.കെ ബാബുരാജ്,ടി.അബ്ദുല്‍ അസീസ്, കബീര്‍ മുതു പറമ്പ്, എം.പി അബ്ദുല്‍ അസീസ്, എ.പി കുഞ്ഞാന്‍, സി.സുബ്രഹമണ്ണ്യന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."