'വെറും പതിനഞ്ചു മിനിറ്റ്, റാഫേലില്‍ സംവാദത്തിന് തയാറുണ്ടോ'- മോദിയെ വെല്ലുവിളിച്ച് വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. വെറും 15 മിനിറ്റ് സംവാദത്തിന് പ്രധാനമന്ത്രി തയാറുണ്ടോയെന്നാണ് രാഹുലിന്റെ ചോദ്യം.
പ്രധാനമന്ത്രി എന്ത് കൊണ്ട് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നില്ല? പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ കളവ് പറയുകയാണ്. എയര്‍ ഫോഴ്സിലെയോ പ്രതിരോധ മന്ത്രാലയത്തിലെയോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റഫാല്‍ കരാരില്‍ ഇടപെട്ടിരുന്നോയെന്ന് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും വീണ്ടും ചോദിക്കുകയാണ്. തന്റെ ചോദ്യങ്ങല്ക്ക് ഇതുവരെ ഉത്തരം ലഭിച്ചില്ല. ചോദ്യങ്ങള്‍ക്ക് അതെ, അല്ല എന്നിവയില്‍ ഏതെങ്കിലും ഉത്തരം നല്കിയാല് മതിയെന്നും രാഹുല്‍ വ്യക്തമാക്കി.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് സര്‍ക്കാര്‍ കരാറുകള്‍ നല്കിയതു സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിറകെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. കരാറുകള്‍ യാഥാര്‍ഥ്യമാണ്. എച്ച്.എ.എല്ലില്‍ നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി 2014-18 കാലഘട്ടത്തില്‍ 26,570.80 കോടിയുടെ കരാര്‍ എച്ച്.എ.എല്ലുമായി ഒപ്പുവെച്ചിട്ടുണ്ടും സഭയെ അറിയിച്ചു. 73,000 കോടിയോളം രൂപയുടെ പദ്ധതികള്‍ തയ്യാറായി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ രേഖകളഅ# മന്ത്രി സ്പീക്കറുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."