വ്യവസായ മേഖലയിലെ മലിനീകരണം രൂക്ഷം
കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്)മലിനീകരണം രൂക്ഷമായി. മേഖലക്ക് തെക്ക് വശത്തുള്ള ചാത്തനാം ചിറ തോട്ടിലേക്കാണ് മലിനജലം ഒഴുക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ സെസ് ഡെവലപ്പ്‌മെന്റ് ഓഫിസിലേക്ക് തള്ളിക്കയറി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സെസിലെ എന്‍ജിനീയറിങ് വിഭാഗം ഉടന്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നമെന്ന് ഉറപ്പ് നല്‍കി. മേഖലക്കകത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് സംസ്‌കരിക്കാത്ത മലിനജലം തുറന്നു വിടുന്നതാണ് പ്രദേശത്ത് നാശവിതക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ചാത്തനാംചിറ തോടിന് ഇരുവശത്തുള്ള വീടുകളിലെ കിണറുകളില്‍ മലിനജലം ഉറവയായി എത്തിയതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. രൂക്ഷ ഗന്ധമാണ് തോട്ടില്‍ നിന്നുയരുന്നത്. കിണര്‍വെള്ളം കക്കൂസില്‍ പോലും ഉപയോഗിക്കരുതെന്നാണു ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ്.മത്സ്യ,റബര്‍ സംസ്‌കരണ, ലിനന്‍ ക്ലോത്ത് സംസ്‌കരണ യൂണിറ്റുകളില്‍ നിന്നാണ് മാരക വിഷാംശം കലര്‍ന്ന മലിനജലം വന്‍ തോതില്‍ ഒഴുക്കുന്നത്. കറുത്തിരണ്ട അവസ്ഥയിലാണ് മേഖയില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. കടുത്ത വേനലില്‍ തോട്ടിലെ മലിനജലം ഉറവയായി പരിസവാസികളുടെ കിണറുകളിലാണ് എത്തുന്നത്.മേഖലക്കകത്തെ നൂറോളം വ്യവസായ യൂണിറ്റുകളില്‍ വന്‍തോതില്‍ വെള്ളം ഉപയോഗിക്കുന്ന കമ്പനികളില്‍ നിന്നാണ് മാലിന്യം പുറന്തള്ളുന്നത്. 12 ലക്ഷം മലിനജലം ദിനംപ്രതി കമ്പനികളില്‍ നിന്ന് പുറന്തള്ളുന്നതായാണ് സെസ് വികസന കമ്മീഷണര്‍ ഓഫിസിലെ അധികൃതര്‍ പറയുന്നത്. മേഖലക്കകത്ത് നാല്‍പ്പത് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലാണ് മലിനജലം സംഭരിക്കുന്നത്. സംസ്‌കരണ പ്ലാന്റില്‍ നിന്ന് പുറന്തളളുന്ന മലിനജലം ഒഴുയിയെത്തുന്നത് ഈ ടാങ്കിലാണ്. ടാങ്കില്‍ രണ്ട് അറകളാക്കിയാണ് മലിനജലം സംഭരിക്കുന്നത്.എന്നാല്‍ വര്‍ഷങ്ങളായി വന്‍ ടാങ്കില്‍ മാലനിന്യത്തിന്റെ എക്കലുകള്‍ മുന്ന് മീറ്റര്‍ ആഴത്തില്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്.കറുത്തിരണ്ട വെള്ളമാണ് ടാങ്കില്‍ കെട്ടിക്കിടക്കുന്നത്. ഇവിടെ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന മലിനജലമാണ് ചാത്തനാം തോട് വഴി പുഴയിലേക്ക് എത്തുന്നത്. തോട് പുഴയിലേക്ക് ഒഴുകിയെത്തുന്ന ഒന്നര കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളുടെ കിണറുകളും കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചു.
മേഖലക്കകത്ത് 2008ല്‍ നിര്‍മിച്ച മലിനജല സംസ്‌കരണ പ്ലാന്റിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കാത്തത് മൂലം മാലിനജല സംസ്‌കരണവും പൂര്‍ണതോതില്‍ നടക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്‌കരണ പ്ലാന്റിന്റെ കരാറെടുത്തിരിക്കുന്ന സ്വകാര്യ ഏജന്‍സി മാലിനജലം സംസ്‌കരിക്കാതെ പുറന്തള്ളുന്നതായാണ് നാട്ടുകാരുടെ പരാതി.മാലിന്യപ്രശ്‌നം പരി ഹരിച്ചില്ലെങ്കില്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് ബാബു ആന്റണിയും സോണിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."