അത്താഴപ്പൊതി മുന്നൂറാം ദിനത്തില്‍
ഹരിപ്പാട്: വിശപ്പിന്റെ വില അറിയുന്ന, സഹജീവി സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരുടെ പിന്തുണയാല്‍ ഹരിപ്പാട് കേന്ദ്രീകരിച്ച് നടന്നുവരുന്ന അത്താഴപ്പൊതി ഇന്ന് മുന്നൂറ് ദിവസം പൂര്‍ത്തിയാകുകയാണ്.
അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ജു മുതുകുളത്തിന്റെ നേതൃത്വത്തില്‍ ഏതാനം ചെറുപ്പക്കാരാണ് സമൂഹ മാധ്യമ പിന്തുണയോടെ നടത്തുന്ന ഈ സംരഭത്തിന് പിന്നില്‍. 2016 മെയ് ഒന്നിന് തുടക്കം കുറിച്ച ഈ പദ്ധതി ഒരു ദിവസംപോലും മുടങ്ങാതെ നടന്നു വരുന്നു.ഹരിപ്പാട് നഗരത്തില്‍ അലഞ്ഞു തിരിയുന്ന നിരാലംബര്‍ക്കും ഗവ.ഹോസ്പിറ്റലില്‍ അഡ്മിറ്റായ നിര്‍ദ്ധനര്‍ക്കും അത്താഴ ഭക്ഷണം നല്‍കുന്ന പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇത് കൂടാതെ നിരവധി കുടുംബങ്ങളുടെ മുഴുവന്‍ ഭക്ഷണ സാധനങ്ങളും മാസംതോറും ഇവര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നു. ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ ശാരീരിക അവശതകള്‍ തടസമായവര്‍ക്ക് മാസം തോറും സഹായധനവും ഇവര്‍ നല്‍കുന്നു. നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായവും ചെയ്തു വരുന്നു.
ഒരുപാട് നിര്‍ദ്ധന കുടുംബങ്ങള്‍ സഹായം തേടി ഇവരെ സമീപിക്കാറുണ്ട്. സഹായ മനസ്ഥിതിയുള്ളവര്‍ സര്‍ജു മുതുകുളം,944 744 8608 ) വുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."