കലാപശ്രമം അന്വേഷിക്കണം: യൂത്ത് ലീഗ്
തിരുവള്ളൂര്‍: നാട്ടിലും സമീപ പ്രദേശങ്ങളിലും നിരന്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരേ പോലിസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് തിരുവള്ളൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിടുബ്രമണ്ണ ശാന്തിനഗര്‍ പ്രദേശത്ത് ആസൂത്രിത അക്രമണം അഴിച്ച് വിട്ട് നാടിനെ കലാപത്തിലേക്ക് എത്തിക്കാനുള്ള ചിലരുടെ അജണ്ട തിരിച്ചറിഞ്ഞ് അക്രമികളെ ഒറ്റപ്പെടുത്തണം. മുഴുവന്‍പ്രതികളെയും അറസ്റ്റ് ചെയ്ത് അസൂത്രിത കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ശിക്ഷ ഉറപ്പ് വരുത്തണം. സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.എ നൗഫല്‍ അധ്യക്ഷനായി. കെ.കെ ഷരീഫ്, എ.സി ജബ്ബാര്‍, സാബിത്ത്, അബ്ദുല്ല തനീം, ഷബീര്‍ കോട്ടപ്പള്ളി, നവാസ് കെ.ടി, സമീര്‍ കണ്ണോത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."