ശബ്ദ സന്ദേശങ്ങളും എസ്.എം.എസും ഉള്‍പ്പെടെ കശ്മീരില്‍ ആശയവിനിമയത്തിന് ഭാഗിക ഇളവ്
കശ്മീര്‍: അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുന്ന കശ്മീരില്‍ ആശയവിനിമയത്തിനുള്‍പ്പെടെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ക്ക് ഏതാനും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍. ശബ്ദ സന്ദേശങ്ങളും എസ്.എം.എസുകളും അയക്കാനാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ബന്ദിപോര, കുപ്‌വാര തുടങ്ങിയ ജമ്മുവിലെയും കശ്മീരിലെയും പത്തോളം ജില്ലകളില്‍ ഭാഗികമായി 2ജി ഇന്റര്‍നെറ്റ് സേവനം പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ക്ക് അനുവദിക്കുമെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ രോഹിത് കന്‍സാല്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആശയ വിനിമയോപാധികള്‍ക്ക് കടുത്ത നിയന്ത്രണമാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രെത്യേക സ്വയംഭരണാവകാശം എടുത്തുകളഞ്ഞതിന് ശേഷമുണ്ടായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഈ കിരാത നടപടികള്‍ക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ നിന്നും യു.എസ്.എയില്‍ നിന്നുപോലും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."