HOME
DETAILS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്:യുവതി പിടിയില്‍

  
backup
February 22 2017 | 21:02 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d

 

മെഡിക്കല്‍കോളജ് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ ചമഞ്ഞ യുവതിയെ പിടികൂടി.നെടുമങ്ങാട് കല്ലറ പച്ചയില്‍ ചിഞ്ചു ഭവനില്‍ ആര്യ (24) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാരുടെ വിശ്രമ മുറിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
രണ്ട് ദിവസം മുമ്പ് ഇതേ മുറിയില്‍ വച്ച് ഒരു പിജി ഡോക്ടറിന്റെ ബാഗില്‍ നിന്ന് 2000 രൂപ നഷ്ടപ്പെട്ടിരുന്നു. അന്നേരം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു യുവതി അവിടെയുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ പി.ജി. ഡോക്ടറെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയാണ് ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ചയും ഈ മുറിയില്‍ യുവതിയെ കണ്ടപ്പോള്‍ പി.ജി. ഡോക്ടര്‍മാര്‍ സുരക്ഷാ വിഭാഗത്തെ കാര്യം അറിയിച്ചു. സുരക്ഷാ ജീവനക്കാര്‍ എയ്ഡ് പോസ്റ്റിലെ പൊലിസുകാരനെയും കൂട്ടി അവിടെയെത്തി. അവര്‍ വന്ന് യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പി.ജി. ഡോക്ടറെന്നാണ് ഉറപ്പിച്ചു പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല. സംശയം തോന്നിയ പൊലിസുകാരന്‍ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വനിതാ പൊലിസുകാര്‍ ഉള്‍പ്പെടെ വന്ന് അന്വേഷിച്ചപ്പോഴും യുവതി കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ യുവതിയുടെ പക്കല്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, 10 കേസ് ഷീറ്റുകള്‍, സ്‌റ്റെതസ്‌സ്‌കോപ്പ്, 2 മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു.
വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രം ഉപയോഗിക്കുന്ന പതിനായിരം രൂപയിലേറെ വിലയുള്ള വിദേശ നിര്‍മ്മിത സ്‌റ്റെതസ്‌കോപ്പാണ് ഈ യുവതിയില്‍ നിന്നും കണ്ടെടുത്തത്. പ്രഥമദൃഷ്ട്യാ പി.ജി. ഡോക്ടറാണെന്ന് തോന്നിക്കുന്ന രീതിയിലാണ് യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കറങ്ങി നടന്നത്.
ഇവരെ പല പ്രാവശ്യം ആശുപത്രിയ്ക്കകത്ത് വച്ച് കണ്ടിട്ടുള്ളതായി ജീവനക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍ ചമഞ്ഞതിനെതിരേയും കേസ് ഷീറ്റ് മോഷ്ടിച്ചതിനെതിരേയും ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  6 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  23 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago