ജലക്ഷാമത്തെ നേരിടാന്‍ കുളങ്ങള്‍ നിര്‍മിച്ചു; മാതൃകയായി വനിതാ കൂട്ടായ്മ
നെയ്യാര്‍: സ്ത്രീകളുടെ കൂട്ടായ്മ ചെറുകുളങ്ങള്‍ നിര്‍മിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ,കണ്ടംതിട്ട ഗ്രാമത്തിലെ സ്ത്രീകളാണ് പ്രവര്‍ത്തനത്തിലൂടെ മാതൃകയാകുന്നത്.
നെയ്യാര്‍ അണക്കെട്ടും കാളിപ്പാറ ശുദ്ധജല പദ്ധതിയും അടുത്തുതന്നെയുണ്ട്. പക്ഷേ വെള്ളമില്ല. സ്ഥിതി നിത്യ ജീവിതത്തെ അതിഗുരുതരമാം വിധം ബാധിക്കുമെന്നു കണ്ടപ്പോഴാണ് കണ്ടം തിട്ട ഗ്രാമത്തിലെ സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങിയത്. രണ്ടുദിവസം കൊണ്ട് അവര്‍ വാര്‍ഡില്‍ അഞ്ച് ചെറുകുളങ്ങള്‍ നിര്‍മിച്ചു തൊഴിലുറപ്പ് തൊഴിലാളികളായ നൂറോളം സ്ത്രീകളാണ് ഇതിനായി അധ്വാനിച്ചത്.
സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലാണ് നീരുറവകള്‍ കണ്ടെത്തിയത്. അവരുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു നിര്‍മാണം. വാര്‍ഡിലെ തമ്പിക്കോണത്ത് രണ്ടും, കാക്കണം വിള, ഇടവാച്ചല്‍ കളിയല്‍ എന്നീ സ്ഥലങ്ങളില്‍ ഓരോന്നു വീതവുമാണ് നിര്‍മിച്ചത്.
മൂന്ന് മീറ്റര്‍ ആഴവും രണ്ട് മീറ്റര്‍ വീതിയും അതില്‍ കൂടുതല്‍ നീളവുമുണ്ട്. പരിസരത്തുള്ള കുറച്ചു കുടുംബങ്ങളുടെയെങ്കിലും കുടിവെള്ള പ്രശ്‌നത്തിന് ഇതിലൂടെ പരിഹാരമാകുമെന്ന് വൈസ് പ്രസിഡന്റ് അനിതാമധു പറഞ്ഞു. മഴക്കാലത്ത് ജലം സംഭരിച്ചു നിര്‍ത്താനും കുളങ്ങള്‍ ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."