ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ആദ്യഘട്ടം ജില്ലയില്‍ മാര്‍ച്ചില്‍ നടപ്പാക്കും: മന്ത്രി പി. തിലോത്തമന്‍
കൊല്ലം: വാതില്‍പ്പടി റേഷന്‍ വിതരണം ലക്ഷ്യമിടുന്ന ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ആദ്യഘട്ടം കൊല്ലം ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മാര്‍ച്ചില്‍ തന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കംപ്യൂട്ടര്‍ വത്ക്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി നടത്തിയ കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.പി.എല്‍ ലിസ്റ്റില്‍ കടന്നു കൂടിയിട്ടുള്ള അനര്‍ഹരെ ഒഴിവാക്കാന്‍ ജനപ്രതിനിധികള്‍ ആര്‍ജവം കാണിക്കണം. എന്നാല്‍ മാത്രമേ നിലവില്‍ പട്ടികയില്‍പ്പെടാത്ത അര്‍ഹര്‍ക്ക് അവസരം ലഭിക്കൂ. ഭക്ഷ്യ സാധനങ്ങള്‍ എഫ്.സി .ഐ യില്‍ നിന്നും സപ്ലൈകോ മൊത്തവിതരണ ഡിപ്പോകളില്‍ എത്തിക്കുകയും തുടര്‍ന്ന് റേഷന്‍ കടകളില്‍ നേരിട്ട് എത്തിക്കുകയുമാണ് ചെയ്യാറ്. റേഷന്‍ കടകളില്‍ ഭക്ഷ്യ സാധനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന വാതില്‍പ്പടി വിതരണത്തോടെ ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിലെ തിരിമറി അവസാനിപ്പിക്കാന്‍ കഴിയും. സുതാര്യമായ ഒരു റേഷന്‍ സംവിധാനം നടപ്പാക്കാനാണ് പരിശ്രമിക്കന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഡുടമകള്‍ക്ക് അര്‍ഹമായ ഭക്ഷ്യവിഹിതം ഒറ്റത്തവണയായി റേഷന്‍ കടകളില്‍ നിന്ന് ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ ആറു താലൂക്കുകളിലായി ഇതിനോടകം അഞ്ചു പുതിയ ഗോഡൗണുകള്‍ സപ്ലൈകോ കണ്ടെത്തിയിട്ടുണ്ട്. മുന്‍ഗണാ പട്ടിക ഗ്രാമസഭകള്‍ അംഗീകരിച്ച് നല്‍കണം. ഒഴിവാക്കല്‍, കൂട്ടിച്ചേര്‍ക്കല്‍ എന്നിവ പ്രത്യേകം തയാറാക്കിയാവണം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി കെ രാജു അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി. ഐഷാപോറ്റി, എം. മുകേഷ്, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, ജി.എസ് ജയലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര റ്റി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി. രതീശന്‍, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്, ഡി.എസ്.ഒ ഷാജി കെ ജോണ്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."