മതിലിടിഞ്ഞുവീണ് മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് ധനസഹായം നല്‍കണം
കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ ചുറ്റുമതില്‍ തകര്‍ന്നുവീണ് മരണമടഞ്ഞ റീനാഭായിയുടെ കുടുംബത്തിന് മതിയായ ധനസഹായം നല്‍കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് മുറ്റമടിക്കുമ്പോഴായിരുന്നു കശുവണ്ടി ഫാക്ടറിയുടെ മതില്‍ തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചത്. പട്ടികജാതി സമുദായത്തില്‍പ്പെട്ട നിര്‍ദ്ദന കുടുംബത്തിലെ അംഗമാണ് മരിച്ച റീനാഭായി. മരണപ്പെട്ടയാളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ഫാക്ടറി മാനേജ്‌മെന്റും പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മതിയായ ധനസഹായം നല്‍കാന്‍ സര്‍ക്കാരും തയാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു. മതിലിടിഞ്ഞു വീണ സ്ഥലവും വീടും എം.പി സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം യു.ഡി.എഫ് നേതാക്കളായ ജി. സുരേന്ദ്രന്‍, രാജന്‍കുറുപ്പ്, ജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."