അജ്ഞാത സ്ത്രീ കുത്തിവച്ച സംഭവം; ഏഴുവയസുകാരിയുടെ ആരോഗ്യനില തൃപ്തികരം
കഠിനംകുളം: സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് അജ്ഞാത സ്ത്രീ കുത്തിവച്ചെന്ന് പറയപ്പെടുന്ന ഏഴുവയസുകാരിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നവുമില്ലന്നും കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും എസ്.എ.ടി. ആശുപത്രി ശിശുരോഗ വിഭാഗം മേധാവി ഡോ. എ.സന്തോഷ് കുമാര്‍ അറിയിച്ചു. ആശുപത്രിയില്‍ അതീവ നിരീക്ഷണത്തില്‍ തുടരുന്ന കുട്ടിക്ക് കുത്തിവയ്പ്പുമായി ബന്ധപ്പെട്ട യാതൊരു രോഗ ലക്ഷണവും ഇതുവരെ കണ്ടിട്ടില്ല.
ഉച്ചഭക്ഷണ സമയത്ത് തെട്ടടുത്ത ക്ലാസിലെ സഹോദരിയെ കാണാന്‍ പുറത്തിറങ്ങിയ മൂന്നാം ക്ലാസുകാരിയെ അജ്ഞാത സ്ത്രീ ബലം പ്രയോഗിച്ച് സ്‌കൂള്‍ വളപ്പിലെത്തിച്ച് വലത് കൈയുടെ മുട്ടിന് മുകളിലായി കുത്തിവെപ്പ് എടുത്തു എന്നാണ് വാര്‍ത്ത പരന്നത്. വീട്ടിലെത്തിയ കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ കൈയില്‍ തൊടരുതെന്നും വേദനയാണെന്നും പറഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങള്‍ പറഞ്ഞത്. എന്നാള്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പറയുന്നു. ബലം പ്രയോഗിച്ച് കുട്ടിയെ സ്‌കൂളില്‍ വച്ച് അജ്ഞാത കുത്തിവച്ചിട്ട് അധ്യാപികരോടോ സഹവിദ്യാര്‍ഥികളോടോ പറഞ്ഞിട്ടില്ല. വീട്ടിലെത്തി അമ്മ കുളിപ്പിക്കുമ്പോഴാണ് കുട്ടി വിവരം പറയുന്നത്. ഇത് വീട്ടുകാരേയും സ്‌ക്കൂള്‍ അധികൃതരേയും നാട്ടുകാരേയും ആശങ്കയിലാക്കി. ഈ സംഭവം കാരണം എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടോ എന്നറിയാനായി കുട്ടിയെ മനോരോഗ വിദഗ്ധനും പരിശോധിച്ചിരുന്നു.
കുത്തിവയ്പ്പുമായി ബന്ധ പ്പെട്ട് പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരായ ചികിത്സ എസ്.എ.ടിയില്‍ കുട്ടിക്ക് നടത്തിയിരുന്നു. കുത്തിവയ്പ്പു ന്നടന്നിട്ടുണ്ടെങ്കില്‍ അത് പകര്‍ത്തുന്ന രോഗങ്ങള്‍ കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം അറിയുന്ന റിപ്പോര്‍ട്ടുകള്‍ കിട്ടാന്‍ സമയമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവം നടന്നെന്ന് പറയുന്ന സ്‌കൂള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രധാന അധ്യാപികയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു.
സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കണമെന്നും യഥാര്‍ഥ്യം പുറത്തു കൊണ്ടുവരണമെന്നുമാണ് പി.ടി.എയുടെയും നാട്ടുകാരുടെയും അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."