ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: തരിഗാമി
തിരുവനന്തപുരം: ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍മാരും ഇതില്‍ പങ്കാളികളാകുന്നെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെയും അതിനെത്തുടര്‍ന്നുണ്ടായ നടപടികളിലൂടെയും രാജ്യത്തെ ഫെഡറല്‍ ഘടന തകര്‍ക്കാനുള്ള ആദ്യ ശ്രമമാണ് കശ്മിരില്‍ നടന്നത്. ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഭരണഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നു. കേരളത്തില്‍ ഇത് കൂടുതല്‍ പ്രകടമാണെന്നും തരിഗാമി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചതടക്കമുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തരിഗാമിയും ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തിയത്. ജമ്മു കശ്മീര്‍ ഇപ്പോള്‍ വലിയ തടവറയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."