വിവരാവകാശരേഖയുടെ പകര്‍പ്പിന് രണ്ടുരൂപ മാത്രം ഈടാക്കണം
കൊല്ലം: വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന ഔദ്യോഗിക രേഖകളുടെ പകര്‍പ്പിന് പരമാവധി രണ്ടു രൂപയെ ഈടാക്കാവൂ എന്ന് നിര്‍ദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിലാണ് കമ്മിഷണര്‍ കെ.വി സുധാകരന്‍ അധികമായി ഫീസ് ഈടാക്കിയെന്ന പരാതിക്ക് തീര്‍പ്പു കല്‍പ്പിച്ച് ഉത്തരവ് നല്‍കിയത്. വെളിയം വില്ലേജ് ഓഫിസില്‍ ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കിന്റെ പകര്‍പ്പ് നല്‍കുന്നതിന് 506 രൂപ വീതം രണ്ടെണ്ണത്തിന് 1012 രൂപ ഈടാക്കിയെന്ന പരാതിയാണ് പ്രദേശവാസിയായ കെ. ഹരിചന്ദ്രന്‍ നല്‍കിയത്. ഈടാക്കിയ അധിക തുക പരാതിക്കാരന് തിരികെ നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് ഉത്തരവ് നല്‍കിയാണ് കമ്മിഷന്‍ തീര്‍പ്പ് കല്‍പ്പിച്ചത്.
സാധാരണ നിലയ്ക്ക് പകര്‍പ്പ് ഒന്നിന് രണ്ടു രൂപയും വലിയ കടലാസുകളിലെ പകര്‍പ്പിന് പൊതുവില്‍ അംഗീകരിച്ച തുകയുമാണ് ഈടാക്കാവുന്നതെന്ന നിര്‍ദേശവും നല്‍കി. വിവിധ വകുപ്പുകള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അധിക ഫീസ് വിവരാവകാശ നിയമ പ്രകാരമുള്ള പകര്‍പ്പുകള്‍ക്ക് ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."