മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത ബ്രിഡ്ജ് ലോണ്‍
ആലപ്പുഴ: മത്സ്യതൊഴിലാളികള്‍ക്ക് പലിശരഹിത ബ്രിഡ്ജ് ലോണ്‍ പദ്ധതി നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ പറഞ്ഞു.
ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളായ എന്‍.എം.ഡി.എഫ്.സി, എന്‍.ബി.സി.എഫ്.സി.സി എന്നിവയില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് മത്സ്യഫെഡ് വായ്പ നല്‍ക്കുന്നത്.
പ്രകൃതിദുരന്തം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കേണ്ടതുണ്ട്. അതിനായാണ് പലിശരഹിത ബ്രിഡ്ജ് ലോണ്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു.
പദ്ധതി പ്രകാരം 2014 ഡിസംബര്‍ വരെ നല്‍കിയിട്ടുള്ള വായ്പകളിലെ കുടിശിക നില്‍ക്കുന്ന വായ്പയ്പപകളുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കുകയും മുതലും പലിശയും ചേര്‍ന്നതു പുതിയ വായ്പയായി പുനഃക്രമീകരിക്കുകയും ചെയ്യും. ഈ വായ്പ പൂര്‍ണമായും പലിശരഹിതമായിരിക്കും. 36 മാസതവണകളായി തിരിച്ചടക്കാന്‍ സൗകര്യവും നല്‍കും. ഇതിലൂടെ തൊഴിലാളികളുടെ വായ്പയ്കള്‍ കുടിശിക രഹിതമാക്കാനും തുടര്‍ വായ്പകള്‍ക്ക് അര്‍ഹരാക്കാനും കഴിയും. ജില്ലാതല പലിശരഹി പുനഃര്‍ വായ്പ ക്രമീകരണ പദ്ധതി 30 നകം നടപ്പാക്കും.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ കിയര്‍ ഗയിഡന്‍സ് സെന്ററുകളും പി.എസ് .സി കോച്ചിംഗ് സെന്ററുകളും ആരംഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതത്തില്‍ നിന്ന് 48 ലക്ഷം രൂപ ഇതിനായി മാറ്റി വച്ചിട്ടുള്ളതായും ചെയര്‍മാന്‍ പറഞ്ഞു.
മത്സ്യമേഖലയ്ക്ക് ഏറ്റവും അനുയോജ്യവും ഗുണമേന്‍മയുമുള്ള വലകളാണ് മത്സ്യ ഫെഡ് ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ജപ്പാന്‍ നിര്‍മിത വലനിര്‍മാണ യന്ത്രങ്ങളും ഏറ്റവും ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുമാണ് മത്സ്യഫെഡിന്റെ വലനിര്‍മാണ ഫാക്ടറികളില്‍ ഉപയോഗിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ നൈലോണ്‍, എച്ച്.ഡി.പി.ഇ വലകള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വലകള്‍, പക്ഷി വലകള്‍, കേജുകള്‍, കോഡ് എന്‍ഡ് തുടങ്ങി വിവിധ തരം വലകളാണ് മത്സ്യഫെഡിന്റെ വലനിര്‍മാണ ഫാക്ടറികളില്‍ നിര്‍മിച്ച് വിപണനം ചെയ്യുന്നത്.
മത്സ്യത്തൊഴിലാളികളില്‍ സ്വീകാര്യത നേടാന്‍ കഴിഞ്ഞതും വലയുടെ ഗുണമേന്‍മ കൊണ്ടാണെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ജനകീയാസൂത്രണ പദ്ധതിവഴി മത്സ്യഫെഡ് വലകള്‍ ലഭ്യമാക്കുന്നത് അട്ടിമറിക്കാന്‍ സ്വകാര്യ കച്ചവടക്കാര്‍ ദുഷ്പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. ഇതിനെതിരെ മത്സ്യത്തൊഴിലാളികളും മത്സ്യ സഹകരണ സംഘങ്ങളും ജനപ്രതിനിധികളും ജാഗരൂകരാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.എല്‍ വത്സലകുമാരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."