പാര്‍ട്ടി ഗ്രാമങ്ങളില്‍ ദലിതര്‍ക്കു അയിത്തം: സി.കെ ജാനു
കോഴിക്കോട്: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ ദലിതര്‍ക്കെതിരേ അയിത്തം നടക്കുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്സണ്‍ സി.കെ ജാനു. ജാതി വിവേചനം നടപ്പാക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയ സംസ്കാരത്തിനെതിരേ മാര്‍ച്ച് രണ്ടിന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിലെ പ്രധാന ചടങ്ങായ തിരുവായുധം എഴുന്നള്ളത്ത് ദേശത്തെ എല്ലാ വീടുകളിലും കയറി അനുഗ്രഹം കൊടുക്കാറുണ്ട്. എന്നാല്‍ സി.പി.എം ഭരണനിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ നാനൂറോളം പുലയകുടുംബങ്ങളുടെ വീടുകളെ ചടങ്ങില്‍ നിന്നു അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിരിക്കയാണ്. തങ്ങളുടെ സമരത്തെ പിന്തുണയ്ക്കുന്ന ആരുമായും കൂട്ടുകൂടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇ.പി കുമാരദാസ്, തെക്കന്‍ സുനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."