പരിഷ്കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കണ്ണൂരിലും
കണ്ണൂര്‍: കംപ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായുള്ള പരിഷ്കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കണ്ണൂരിലും നടപ്പാക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി കണ്ണൂരില്‍ ഇതു നടപ്പില്‍ വരുത്തിയിരുന്നില്ല. കഴിഞ്ഞ 20ാം തിയതി മുതലാണ് സംസ്ഥാനത്ത് പരിഷ്കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപ്പാക്കുന്നതിനായി റീജിയണല്‍, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ കണ്ണൂര്‍ തോട്ടട എസ്.എന്‍ കോളജ് ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്ന ട്രാക്കില്‍ നാല് കമ്പികള്‍ ഉയരം കൂടിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഇതു മാറ്റുന്നതിനാനായി സമയം നീട്ടിയിരുന്നു. ഉയരം കുറച്ചു കൊണ്ട് കോണ്‍ രൂപത്തിലുള്ള അടയാളങ്ങള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കണ്ണൂരിലെ ടെസ്റ്റും പരിഷ്കരിച്ച രൂപത്തില്‍ നടത്തപ്പെടുമെന്ന് കണ്ണൂര്‍ ആര്.ടി.ഒ അറിയിച്ചു. ജില്ലയില്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ വല്കൃത ട്രാക്കുകള്‍ ഒരുങ്ങിയിട്ടില്ല. തളിപ്പറമ്പില്‍ നിലവിലുള്ള സ്ഥലത്തു തന്നെ പരിഷ്കാരം ഏര്‍പ്പെടുത്താനാണ് ധാരണ. ഇതിനുള്ള ഫണ്ട് ലഭിക്കുന്നതോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും ആര്.ടി.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."