പ്രതിഷേധ ദിനത്തില്‍ മംഗളൂരുവില്‍ ഉണ്ടായിരുന്ന മലയാളികള്‍ക്ക് കൂട്ടത്തോടെ നോട്ടീസ്: മുഖ്യമന്ത്രി ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
കാസര്‍കോട്: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന ഡിസംബര്‍ 19ന് മംഗളൂരുവില്‍ ഉണ്ടായിരുന്ന മലയാളകള്‍ക്ക് മംഗളൂരു പൊലിസ് കൂട്ടത്തോടെ നോട്ടിസ് അയച്ച സംഭവത്തില്‍ കേരള മുഖ്യമന്ത്രി ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആവശ്യപ്പെട്ടു.
എയര്‍പോര്‍ട്ട്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കാസര്‍കോട്ടെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് മംഗളൂരുവിനെ ആശ്രയിക്കുന്നുണ്ട്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണ്. രണ്ടായിരം പേര്‍ക്കൊക്കെ ഇത്തരത്തില്‍ നോട്ടിസ് അയക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സ്ത്രീകള്‍ക്കടക്കം നോട്ടിസ് അയച്ചിരിക്കുന്നു. ബി.ജെ.പിയുടെ അജണ്ടയായ മുസ്‌ലിം വിരുദ്ധതയാണ് മംഗളൂരുവില്‍ നടപ്പിലാക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
പ്രതിഷേധത്തിനിടെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞവര്‍ ഉണ്ടോ എന്ന് മനസിലാക്കാനാണ് ഇത്രയും പേര്‍ക്ക് നോട്ടിസ് അയച്ചിരിക്കുന്നതെന്നാണ് കര്‍ണാടക എ.ഡി.ജി.പി അമര്‍കുമാര്‍ പാണ്ഡെ പറഞ്ഞത്. ഇത് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു. മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേര്‍ക്ക് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മംഗളൂരു പൊലിസിന്റെ നോട്ടിസ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."