പിണറായിയുടെ മംഗളൂരു സന്ദര്‍ശനം കനത്ത സുരക്ഷയുമായി കര്‍ണാടക പൊലിസ്
മംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദര്‍ശനത്തിനെതിരേ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലിസ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
നാളെയാണ് വാര്‍ത്താഭാരതിയെന്ന കന്നഡപത്രത്തിന്റെ ഓഫിസ് സമുച്ചയ നിര്‍മാണോദ്ഘാടനവും സി. പി. എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലിയുടെ ഉദ്ഘാടനവും നിര്‍വഹിക്കുന്നതിനായി പിണറായിയെത്തുന്നത്.
വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗദള്‍, ഹിന്ദുജാഗരണവേദി എന്നീ സംഘടനകളാണ് പിണറായിയെ തടയുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
കേരളം ഭരിക്കുന്ന പിണറായി വിജയന്‍ തന്റെ സ്വന്തം നാട്ടില്‍പ്പോലും എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഏകാധിപതിയാണെന്നും അതിനാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിപ്പിക്കില്ലെന്നും വി. എച്ച്. പി നേതാവ് എം.ബി പുരാണിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയെങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കുകയെന്നും പുരാണിക് ചോദിച്ചു.
എന്നാല്‍ പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനു മുന്‍പില്‍ മുട്ടുമടക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
പിണറായി മംഗളൂരിലെത്തുമെന്നു ഉറപ്പായതോടെ കടുത്ത സുരക്ഷാ ക്രമീകരണങ്ങളുമായി കര്‍ണാടക പൊലിസ് ഒരുങ്ങിയിരിക്കുകയാണ്. പരിപാടി തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പരിവാര്‍ സംഘടനകള്‍ക്കു നോട്ടീസ് നല്‍കി.
ദക്ഷിണ കാനറയില്‍ ഏറെ സാന്നിധ്യമുള്ള സംഘ്പരിവാര്‍ പിണറായി വിജയനെ മംഗളൂരില്‍ വരുന്നതു തടയണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലിസ് മേധാവിക്കു നിവേദനം നല്‍കിയിരുന്നു. ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."