ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തിന് നാളെ തുടക്കം
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയോഗത്തിനു നാളെ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടക്കമാകും. കേരളത്തിലേതടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തലും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കവുമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ.
ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ഈ സ്ഥാനത്തേക്കു പരിഗണിക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
അതേസമയം, കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച യോഗത്തിലുണ്ടാകുമോയെന്നാണ് കേരള നേതാക്കള്‍ ഉറ്റുനോക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് അംഗങ്ങളുണ്ടായാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് കേന്ദ്രനേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."