HOME
DETAILS

സാമ്പത്തിക സംവരണം: സഖ്യകക്ഷികളും ബി.ജെ.പിക്കെതിരേ

ADVERTISEMENT
  
backup
January 08 2019 | 20:01 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%95

 

ലഖ്‌നൗ: തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് മുന്നോക്ക ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബി.ജെ.പിക്കുതന്നെ തിരിച്ചടിയായേക്കും. രാജ്യത്തിന്റെ പലയിടത്തും ബി.ജെ.പിക്കു ശക്തി പകരുന്ന പിന്നോക്ക വിഭാഗക്കാര്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മുന്നണിയുടെ ശക്തി സ്രോതസുകളായ രണ്ടു പാര്‍ട്ടികള്‍ ഇടഞ്ഞതോടെ മോദിയുടെ രാഷ്ട്രീയ നീക്കം കടുത്ത വെല്ലുവിളി നേരിടുകയാണ്.
സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി), അപ്നാ ദള്‍(എസ്) എന്നീ പാര്‍ട്ടികളാണ് സര്‍ക്കാരിനെതിരേ ശക്തമായ നിലപാടിന് തയാറെടുക്കുന്നത്. ഇരുപാര്‍ട്ടികളും നിലനില്‍ക്കുന്നതുതന്നെ ഒ.ബി.സിക്കാരുടെ പിന്തുണയിലാണ്. ഇതിനെതിരായ നിലപാടാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രം തങ്ങള്‍ക്കനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെങ്കില്‍ മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് ഇരുപാര്‍ട്ടികളും ഭീഷണി മുഴക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം 17നു മുന്‍പ് ഇക്കാര്യത്തില്‍ അനുകൂല നിലപാടുണ്ടായിട്ടില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എസ്.പി.എസ്.പി അധ്യക്ഷനും യോഗി സര്‍ക്കാരിലെ മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായ അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലും ഉന്നയിച്ചത്.
ഇരുപാര്‍ട്ടികളും ബി.ജെ.പിക്കും മോദിക്കുമെതിരേ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു.
ബി.ജെ.പിയിലെ ഒരു വിഭാഗം ജനങ്ങള്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അപ്നാ ദള്‍ അധ്യക്ഷന്‍ ആശിഷ് പട്ടേല്‍ ലഖ്‌നൗവില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 days ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  11 days ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  11 days ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  11 days ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  11 days ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  11 days ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  11 days ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  11 days ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  11 days ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  11 days ago