HOME
DETAILS

ഫൂലന്‍ ദേവിയുടെ മാതാവും സഹോദരിയും കൊടുംദാരിദ്ര്യത്തില്‍

  
backup
February 23, 2017 | 7:10 PM

%e0%b4%ab%e0%b5%82%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b5%81%e0%b4%82



ജലുവാന്‍(യു.പി): ചമ്പല്‍ കാടുകളെ വിറപ്പിച്ച കൊള്ളക്കാരി ഫൂലന്‍ ദേവിയുടെ മാതാവും സഹോദരിയും ജീവിക്കാനായി കഷ്ടപ്പെടുന്നു. പട്ടിണികൊണ്ട് അതിജീവനം പ്രതിസന്ധിയിലായ ഇവര്‍ എങ്ങനെ ജീവിക്കുമെന്നറിയാതെ കഷ്ടപ്പെടുകയാണ്.
കൊള്ളസംഘം വിട്ട് സാധാരണ ജീവിതത്തിലേക്ക് വന്ന ഫൂലന്‍ ലോക്‌സഭാംഗമായിരിക്കെ 2001 ജൂലൈ 25നാണ് ഡല്‍ഹിയില്‍ വെടിയേറ്റ് മരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെക്കുറിച്ച് ആരും അന്വേഷിച്ചില്ല. ഇപ്പോഴിതാ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഫൂലന്റെ മാതാവും സഹോദരിമാരും അവരുടെ  മക്കളും കൊടിയ ദാരിദ്ര്യത്തിലാണെന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫൂലന്റെ സഹോദരിയായ രാംകലി ദേവിക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പണമാണ് ഇവരെ ഇപ്പോള്‍ ജീവിപ്പിക്കുന്നത്.
ഫൂലന്‍ ആയിരുന്നു ഇവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം നല്‍കിയിരുന്നത്. അവരുടെ മരണത്തോടെ വല്ലാത്ത അനിശ്ചിതത്വമാണ്. ഫൂലന്റെ പേരിലുണ്ടായിരുന്ന കൃഷി ഭൂമി, പെട്രോള്‍ പമ്പ് എന്നിവയെല്ലാം നഷ്ടപ്പെട്ടു. ഇതിനിടയില്‍ പലയിടത്തുനിന്നും ഭീഷണിയും വരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാംകലിക്ക് മുലായം സിങ് യാദവ്  ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയില്ലെന്ന് അവര്‍ പറഞ്ഞു.
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍വെ നടത്താനെത്തിയ ഒരു സന്നദ്ധ സംഘടനയാണ് ഇവരുടെ ദൈന്യത മാധ്യമുങ്ങള്‍ക്ക് മുന്നിലെത്തിച്ചത്.  പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലില്‍ താമസിക്കുന്ന ഇവരെ രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം അവഗണിക്കുകയാണെന്നും എന്‍.ജി.ഒ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  a month ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  a month ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  a month ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  a month ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  a month ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  a month ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a month ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  a month ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  a month ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  a month ago