ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് ത്രൈമാസ കാംപയിന്‍ ഇന്ന് സമാപിക്കും
ദോഹ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മദീനാപാഷന്റെ ഭാഗമായി 'കുടുംബ നീതിയുടെ പ്രവാചക മാതൃക' പ്രമേയത്തില്‍ ഖത്തര്‍ നാഷനല്‍ കമ്മിറ്റിയുടെ ത്രൈമാസ കാംപയിന്‍ ഇന്നു സമാപിക്കും. ഇന്നു നടക്കുന്ന 'സര്‍ഗലയം 2017' ഗ്രാന്‍ഡ് ഫിനാലെ യോടെയാണു സമാപനം കുറിക്കുക.
കഴിഞ്ഞ നവംബര്‍ 25ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ദോഹ ജദീദ് ഇസ്‌ലാമിക് സെന്ററില്‍ വച്ചാണ് കാംപയിന്‍ ഉദ്ഘാടനം ചെയ്തത്. മൂന്നു മാസങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഏരിയാ-ജില്ലാ സംഗമങ്ങള്‍, ടീനേജ് മീറ്റ്, സീറത്തുന്നബി സദസ്, ബഹുജന സംഗമം, മനുഷ്യ ജാലിക, ഏകദിന പഠനക്യാംപ് എന്നിവ നടന്നു.
വിവിധ പരിപാടികളില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ത്വയ്യിബ് ഫൈസി, സുലൈമാന്‍ ദാരിമി, അബൂബക്കര്‍ അല്‍ഖാസിമി, സൈനുല്‍ ആബിദീന്‍ സഫാരി, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ സമ്പന്ധിച്ചു.
'സര്‍ഗലയം 2017' ഗ്രാന്‍ഡ് ഫിനാലെയില്‍ ഏഴോളം ജില്ലകളില്‍നിന്നായി 200ല്‍പരം കലാകാരന്മാര്‍ മാറ്റുരക്കും. രാത്രി നടക്കുന്ന സമാപന സമ്മേളനത്തില്‍ ഖത്തര്‍ ഭരണ മന്ത്രാലയ പ്രതിനിധികള്‍, കലാസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മത നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ വിളയില്‍ മുനീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."