കുഞ്ഞുകൈകളില്‍ പച്ചക്കറി കൃഷി ഭദ്രം
കോടഞ്ചേരി: തിരുമലയില്‍ ഷാജിയുടെയും ഷൈനിയുടെയും ഇളയ പുത്രനായ ഷാരോണ്‍ ഷാജി ജൈവ പച്ചക്കറികൃഷിയില്‍ മാതൃകയാകുന്നു. ശീതകാല പച്ചക്കറി വിളകളായ കാബേജ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി, കോളിഫ്‌ലവര്‍, കൂടാതെ മുളക്, പയര്‍, വെണ്ട, വഴുതന എന്നീ കൃഷികളും ഷാരോണ്‍ ചെയ്യുന്നു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഷാരോണ്‍ ഷാജി പിതാവായ ഷാജിയുടെയും സ്‌കൂള്‍ അധ്യാപകനായ അരുണ്‍ ജോസഫിന്റെയും പ്രേരണയിലാണ് കൃഷി ആരംഭിച്ചത്. ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണമായി കോടഞ്ചേരി കൃഷിഭവനും കൂടെയുണ്ട്. സ്വന്തം വീട്ടിലെ കോഴി ഫാമില്‍ നിന്നുള്ള കോഴിക്കാഷ്ഠവും പശുവിന്‍ ചാണകവും ആണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഗോമൂത്രം കാന്താരി മിശ്രിതമാണ് രോഗങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്നത്.കോടഞ്ചേരി കൃഷിഭവനില്‍ നിന്ന് കിട്ടിയ വിത്തും തിരുവമ്പാടി അഗ്രോ സര്‍വിസ് സെന്ററില്‍ നിന്നുള്ള തൈകളും ആണ് കൃഷിയിറക്കാന്‍ ഉപയോഗിച്ചത്. കുരുന്നു കൈകളിലെ കാര്‍ഷിക വിസ്മയം കണ്ടു അധ്യാപകരും വിദ്യാര്‍ഥികളും തോട്ടം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."