HOME
DETAILS

വെള്ളമുണ്ട്; പക്ഷേ വൈദ്യുതി വിലയ്ക്ക് വാങ്ങണം ആഭ്യന്തര ഉല്‍പാദനത്തില്‍ 420 മെഗാവാട്ട് കുറഞ്ഞു മൂലമറ്റത്തെ ഉല്‍പാദനം ഭാഗികമായി പുനരാരംഭിച്ചു

  
backup
January 21 2020 | 18:01 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af

തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ ഉള്‍പ്പെടെ തകരാറിലായതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനത്തില്‍ 420 മെഗാവാട്ടിന്റെ കുറവ്. ഇതോടെ ജലശേഖരം സംഭരണ ശേഷിയുടെ 71 ശതമാനമുണ്ടെങ്കിലും കൂടുതല്‍ വൈദ്യുതി വിലയ്ക്കുവാങ്ങേണ്ട അവസ്ഥയിലായി കെ.എസ്.ഇ.ബി. 73.299 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 57.6447 ദശലക്ഷം യൂനിറ്റും പുറത്തുനിന്നും എത്തിച്ചതാണ്. 15.6551 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉല്‍പാദനം. പീക്ക് ലോഡ് ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ലോവര്‍ പെരിയാര്‍, നേര്യമംഗലം, പന്നിയാര്‍ പവര്‍ ഹൗസുകള്‍ ഷട്ട് ഡൗണ്‍ ചെയ്തതാണ് വിനയായത്.
ജനുവരി മാസത്തില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞുനില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് അറ്റകുറ്റപ്പണികള്‍ക്കായി പവര്‍ ഹൗസുകള്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനമെടുത്തത്. എന്നാല്‍ ചൂടുകനത്തതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയായിരുന്നു. ഇതോടെ കൂടുതല്‍ വൈദ്യുതി പുറത്തുനിന്നും എത്തിക്കേണ്ടതായി വരികയാണ്. ഇത് കെ.എസ്.ഇ.ബിക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. പവര്‍ ഹൈവേ യാഥാര്‍ഥ്യമായതോടെ പുറത്തുനിന്നും പ്രതിദിനം 82 ദശലക്ഷം യൂനിറ്റ് വരെ എത്തിക്കാന്‍ സാധിക്കും.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുതി ഉല്‍പാദനം ഭാഗികമായി പുനരാരംഭിച്ചു. തകരാറിലായ രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് രണ്ടാഴ്ച സമയമെടുക്കും. ഇന്നലെ ഉച്ചയോടെ മറ്റ് നാല് ജനറേറ്ററുകളിലും ഉല്‍പാദനം പുനരാരംഭിക്കുകയായിരുന്നു. 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ നവീകരണത്തിന്റെ ഭാഗമായി ആഴ്ചകളായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കാനാണ് 180 മെഗാവാട്ടിന്റെ ഈ പദ്ധതി ഷട്ട് ഡൗണ്‍ ചെയ്തത്. നേര്യമംഗലം പവര്‍ ഹൗസില്‍ ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമാണ് ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തുന്നത്. ഈ വെള്ളം എത്തുന്നത് തടയാനാണ് 77.65 മെഗാവാട്ടിന്റെ നേര്യമംഗലം ഷട്ട് ഡൗണ്‍ ചെയ്തത്. 32.4 മെഗാവാട്ടിന്റെ പന്നിയാര്‍ പവര്‍ ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ആഴ്ചകളായി ഷട്ട് ഡൗണിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago