ബൈക്ക് യാത്രക്കാരനില്‍നിന്ന് പണം തട്ടിയ സംഭവം: മൂന്നു പേര് കൂടി പിടിയില്‍
മണ്ണാര്‍ക്കാട്: ബൈക്ക് യാത്രക്കാരനില്‍ നിന്നും പണം തട്ടിയ കേസില്‍ മൂന്ന് യുവാക്കളെ കൂടി മണ്ണാക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലേപ്പുളളി കുറുപ്പത്ത് വീട്ടില്‍ മണികണ്ഠന് (30), വെണ്ണക്കര നൂറണി ഇറാ നഗര്‍ വെള്ളക്കോടി വീട്ടില്‍ റിജാസ് (24), കഞ്ചിക്കോട് പുത്തന്‍വീട്ടില്‍ സുധീഷ് (27) എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
നേരത്തെ സംഭവുമായി ബന്ധപ്പെട്ട് തെങ്കര പറശ്ശേരി പൊതിയില്‍ മുഹമ്മദ് നാഫി (25), കല്ലടിക്കോട് പീടിക്കപറമ്പില് സനു (34) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ഫെബ്രുവരി 11ന് ഉച്ചക്ക് 11.30ഓടെ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിനു സമീപത്തുവെച്ചാണ് സംഭവം. കുമരംപുത്തൂര്‍ പള്ളിക്കുന്ന് കളത്തില്‍ മുസ്തഫ (36) നെയാണ് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി പണം കവര്‍ന്നത്. മുസ്തഫയുടെ ജ്യേഷ്ട സഹോദരന് റഷീദിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
പണം തട്ടാനുപയോഗിച്ച കാറും ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ മൂവരില്‍ നിന്നും 20000 രൂപയും നേരത്തെ കേസില്‍ അറസ്റ്റിലായവരില്‍നിന്നും മൂന്നു ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഇനിയും രണ്ടു പേരെ പിടികൂടാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, പ്രിന്‍സിപ്പല്‍ എസ്.ഐ ഷിജു.കെ എബ്രഹാം, എസ്.ഐ രാധാകൃഷ്ണന്, എ.എസ്.ഐ അബ്ദുല്‍ സലാം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാഫി, സതീഷന്, താഹിര്‍, വിനോദ് എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."