പഞ്ചസാര കയറ്റുമതിക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: ആഭ്യന്തരവിപണിയില്‍ പഞ്ചസാരയുടെ വില കുറയ്ക്കുന്നതിനായി കയറ്റുമതിക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതോടെ ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ പഞ്ചസാരയെത്തുകയും വില കുറയുകയും ചെയ്യുമെന്നാണ് കേന്ദ്രം കരുതുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടിയതും ബ്രസീലിലെ ശൈത്യവും അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാരയുടെ വില ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ബ്രസീലാണ് ഒന്നാംസ്ഥാനത്ത്. നികുതി ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യ കയറ്റുമതിയില്‍ പിന്നിലേക്കുവരികയും മൂന്നാംസ്ഥാനത്തുള്ള തായ്ലന്ഡ് രണ്ടാംസ്ഥാനത്തെത്തുകയും ചെയ്യും. അതേസമയം, കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാര വില കൂട്ടുമെന്നാണ് വ്യവസായികള്‍ പറയുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം തിരിച്ചടിയാവാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര കയറ്റുമതിയില്‍ രണ്ടാംസ്ഥാനത്താണെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ വിഹിതം 5.3 ശതമാനം മാത്രമാണ്. നികുതി ഏര്‍പ്പെടുത്തിയാല്‍ അഞ്ചുശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാകുകയുള്ളൂവെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."