തദ്ദേശ വോട്ടര്‍പട്ടിക: ഒരു ബട്ടണില്‍ ഫോട്ടോ മാറ്റാം
കൊണ്ടോട്ടി: വോട്ടര്‍ പട്ടികയിലുള്ള നിങ്ങളുടെ പഴയ ഫോട്ടോ മാറ്റാന്‍ ആഗ്രഹമുണ്ടോ...എങ്കില്‍ അതിനുളള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
2015-ലെ കരട് വോട്ടര്‍പട്ടികയാണ് ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് അവലംബിക്കുന്നത്. ഇതോടെ 2015ന് ശേഷം വോട്ട് ചെയ്ത പുതിയ വോട്ടര്‍മാര്‍ വീണ്ടും അപേക്ഷ നല്‍കി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി 14 വരെ ഇവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും വോട്ടേഴ്‌സ് ലിസ്റ്റില്‍ അപേക്ഷ നല്‍കി വോട്ട് ഉറപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇതിനിടയിലാണ് പഴയ ഫോട്ടോയും വാര്‍ഡ് മാറ്റുന്നതിനും അടക്കം സൗകര്യം ഒരുക്കിയത്.
വോട്ടേഴ്‌സ് ലിസ്റ്റില്‍ പുതുതായി പേരു ചേര്‍ക്കുന്നതിന് പേരു ചേര്‍ക്കല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അപേക്ഷാ ഫോമില്‍ ചേര്‍ക്കുന്നതിനു വേണ്ടി കുടംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ വോട്ടര്‍പട്ടികയിലുളള ക്രമനമ്പര്‍ അറിഞ്ഞിരിക്കണം.
ഇത് പ്രവൃത്തികള്‍ എളുപ്പമാക്കും. ഒരുപഞ്ചായത്തിലോ നഗരസഭയിലോ നിലവിലുളള വോട്ടര്‍മാര്‍ മറ്റൊരു പഞ്ചായത്തിലേക്കോ, മുന്‍സിപ്പാലിറ്റിയിലേക്കോ, വാര്‍ഡുകളിലേക്കോ വോട്ട് മാറ്റി ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ സ്ഥാനമാറ്റം ബട്ടണാണ് ക്ലിക്ക് ചെയ്യേണ്ടത്. പേരു ചേര്‍ക്കല്‍, സ്ഥാനമാറ്റം എന്നിവയ്ക്ക് എത്തുന്നവര്‍ കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്റെയോ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ ചേര്‍ക്കണം.
വോട്ടേഴ്‌സ് ലിസ്റ്റില്‍ പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ തിരുത്തല്‍ ബട്ടണാണ് ക്ലിക്ക് ചെയ്യേണ്ടത്. ഫെബ്രുവരി 14 വരെയാണ് ഇതിനുളള അവസരമുള്ളത്. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."