പണിമുടക്ക്: തലശ്ശേരിയില്‍ കടകള്‍ അടപ്പിച്ചു
തലശ്ശേരി: രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ തലശ്ശേരിയില്‍ തുറന്ന കടകള്‍ പണിമുടക്ക് അനുകൂലികള്‍ അടപ്പിച്ചു. ഒ.വി റോഡില്‍ ചെരുപ്പുകട അനുകൂലികള്‍ ഇടപെട്ട് അടപ്പിച്ചത്. തലശ്ശേരി പാരീസ് ഹോട്ടല്‍ തുറന്നതിനെ തുടര്‍ന്ന് വാക്കേറ്റത്തില്‍ കലാശിച്ചു. പണിമുടക്കിന്റെ രണ്ടാം ദിനം ഇന്ന് തുറക്കില്ലെന്ന ഹോട്ടല്‍ അധികൃതരുടെ ഉറപ്പിന്മേല്‍ കട അടപ്പിക്കാനെത്തിയവര്‍ മടങ്ങിപ്പോയി.
പണിമുടക്കില്‍ സഹകരിക്കണമെന്നാവശ്യപെട്ടാണ് തുറന്ന കടകള്‍ പൂട്ടാന്‍ പണിമുടക്ക് അനുകൂലികള്‍ ആവശ്യപ്പെട്ടത്. തുറന്ന കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്ന് നേരത്തെ യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നു. ഇതു മറികടന്നാണ് തുറന്ന കടകള്‍ അടപ്പിക്കാന്‍ പണിമുടക്ക് അനുകൂലികള്‍ ശ്രമിച്ചത്. മേഖലയിലെ ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചു. ഓട്ടോ-ടാക്‌സിയും ഇന്നലെ ഓടിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഇന്നലെ നിരത്തില്‍ കാണാന്‍ കഴിഞ്ഞത്. ജീവനക്കാര്‍ പണിമുടക്കിയതോടുകൂടി സര്‍ക്കാര്‍ ഓഫിസും അടച്ചിട്ട നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."