വടക്കാഞ്ചേരി ചോയിച്ചേരി പാലം തകര്‍ച്ചാ ഭീഷണിയില്‍
തളിപ്പറമ്പ്: കാലപ്പഴക്കംകൊണ്ട് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്ന വടക്കാഞ്ചേരി ചോയിച്ചേരി പാലം അപകട ഭീഷണിയില്‍. ബസുകളും ചരക്കു വാഹനങ്ങളുമുള്‍പ്പെടെ ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന് 43 വര്‍ഷത്തെ പഴക്കമുണ്ട്.
1976ലാണ് പാലത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായത്. നിലവില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടിവശത്ത് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തായനിലയിലാണ്. പ്രാദേശിക ഉപയോഗം മാത്രം കണക്കിലെടുത്ത് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച പാലം ഇപ്പോള്‍ കുറുമാത്തൂര്‍ പഞ്ചായത്തിന്റെ അധീനതയിലാണ്. കൂറ്റിക്കോല്‍ ബക്കളം ദേശീയപാത വികസിപ്പിക്കുന്ന സമയത്ത് ഈ റോഡ് ബൈപ്പാസായി ഉപയോഗിക്കുകയും ഇതുവഴി വാഹനങ്ങളും ഭാരമേറിയ ചരക്കുവാഹനങ്ങളുള്‍പ്പെടെ കടത്തിവിട്ടിരുന്നു.
ഇത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോഴും ദേശീയപാതയില്‍ ബക്കളത്തിനും കുറ്റിക്കോലിനുമിടയില്‍ ഗതാഗത തടസമുണ്ടായാല്‍ ഇതുതന്നെയാണ് ബൈപ്പാസ് റോഡായി ഉപയോഗിക്കുന്നത്.
വലിയ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാവുന്ന രീതിയില്‍ പാലം പുനര്‍നിര്‍മിക്കുന്നതിന് കുറുമാത്തൂര്‍ പഞ്ചായത്ത് അധികാരികള്‍ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."