നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ടെക്‌സര്‍ക്കിള്‍ സ്റ്റാര്‍ട്ട്-അപ്പ് 2016
കൊച്ചി: കേരള സര്‍ക്കാറിന്റെ കേരളാ സ്റ്റാര്‍ട്ട്-അപ്പ് മിഷന്റെ പങ്കാളിത്തത്തോടെ ന്യൂസ് കോര്‍പ് വി.സി.സര്‍ക്കിള്‍ ജൂണ്‍ 16ന് കൊച്ചിയിലെ ലെ മെറിഡിയനില്‍ വച്ച് ടെക്‌സര്‍ക്കിള്‍ സ്റ്റാര്‍ട്ട്-അപ്പ് 2016 സംഘടിപ്പിക്കും.
കേരളത്തിലെ മുന്‍നിര സ്റ്റാര്‍ട്ട്-അപ്പുകളുടെ പ്രതിനിധികള്‍ ഭാഗാക്കാകുന്ന ഈ ഏകദിന പരിപാടിയില്‍, വനിതാ സംരംഭകര്‍, സംരംഭകത്വം ഏറ്റെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കല്‍, ബിസിനസ്സ് ആശയങ്ങളെ വരുമാനങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അധികരിച്ചുള്ള അഞ്ച് പാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യയിലെ മുന്‍നിര നിക്ഷേപകര്‍ പങ്കെടുക്കും.
മൂല്യനിര്‍ണയങ്ങള്‍, പിച്ചിംഗ് രീതികള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപ പ്രവണതകള്‍ എന്നിവയെ സംബന്ധിച്ച മെച്ചപ്പെട്ട ധാരണകള്‍ പകര്‍ന്നു നല്കി, സ്റ്റാര്‍ട്ട്-അപ്പ് ബിസിനസ്സുകളുടെ ഉടമകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ടെക്‌സര്‍ക്കിള്‍ സ്റ്റാര്‍ട്ട്-അപ്പ് 2016. തങ്ങളുടെ ബിസിനസ്സ് പ്രദര്‍ശിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ഏഞ്ചല്‍ നിക്ഷേപകരെയും മുതല്‍ മുടക്കുകാരെയും ബന്ധപ്പെടുന്നതിന് അവര്‍ക്ക് വേദി ഒരുക്കി, ബിസിനസ്സിന്റെ വളര്‍ച്ചയില്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."