സഊദിയിൽ ലെവിയടക്കമുള്ള ഇതര സർക്കാർ ഫീസുകൾ പുനഃപരിശോധിക്കണമെന്ന് റിയാദ് സാമ്പത്തിക ഫോറം
റിയാദ്: രാജ്യത്ത് വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവി പുനഃപരിശോഷിക്കണമെന്ന് ആവശ്യം. റിയാദ് സാമ്പത്തിക ഫോറമാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. സഊദി തലസ്ഥാന നഗരിയായ റിയാദിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്ക്ന്ന ത്രിദിന സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചയിലാണ് ആവശ്യം ഉയര്‍ന്നത്. കൂടാതെ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ ഫീസും പുനഃപരിശോധിക്കണമെന്ന ആവശ്യവും ഫോറം ഉയർത്തി. ലെവിയും ഇതര സർക്കാർ ഫീസുകളും സാമ്പത്തിക പരിഷ്‌കരണങ്ങളും പുനഃപരിശിധിക്കണമെന്ന ആവശ്യമാണ് ഫോറത്തിൽ ഉയർന്നത്.
രാജ്യത്തെ ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെ പുരോഗതി വിലയിരുത്തുമ്പോൾ വിദേശ ജോലിക്കാർക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവി ഏത് വിധത്തിലൊക്കെ ഈ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് വിലയിരുത്തേണ്ടതുണ്ട്. വിസ ഫീസും മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സമ്മേളനം വിലയിരുത്തി. 'സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം മനുഷ്യനായിരിക്കണം' എന്ന തലക്കെട്ടിൽ ആരംഭിച്ച റിയാദ് സാമ്പത്തിക ഫോറത്തിനു ഇന്ന് സമാപനമാകും.
ധനകാര്യ സഹമന്ത്രി അബ്‌ദുൽ അസീസ് അൽ റഷീദിന്റെ അധ്യക്ഷതയിൽ രണ്ടാം ദിവസം നടന്ന "സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിലുണ്ടാക്കിയ സ്വാധീനം" എന്ന തലക്കെട്ടിലുള്ള ചർച്ചയിലാണ് ചെറുകിട സ്ഥാപനങ്ങളെ ബാധിച്ച വിവിധ ഫീസുകൾ ചർച്ചയായത്. ഡോ. മുഹമ്മദ് ആൽ അബ്ബാസാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്. ജി.സി.സി സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് അൽ ഉംറാൻ, അബ്ദുൽ മുഹ്‌സിൻ അൽ ഫാരിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."