ശരീഅത്ത്ചട്ടം മുസ്‌ലിംകള്‍ക്ക് ദോഷമായി ബാധിക്കരുത്: സമസ്ത
കോഴിക്കോട്: നിലവിലുള്ള മുസ്‌ലിംകള്‍ക്ക് എതിരായി ബാധിക്കാത്ത നിലക്കും ഇസ്്‌ലാമിലേക്ക് പുതുതായി കടന്നുവരുന്നത് ആയാസകരമായ നിലക്കും മാത്രമേ കേരള സര്‍ക്കാര്‍ രൂപീകരിച്ച മുസ്‌ലിം വ്യക്തി നിയമം സംബന്ധിച്ച പുതിയ ചട്ടം നിര്‍മിക്കാവൂവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍. യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും മതനേതൃത്വവുമായി നടത്താതെ തിടുക്കം കാണിച്ച് ചട്ടത്തിന് രൂപം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. ശരീഅത്ത് റൂള്‍സില്‍ കൂട്ടിച്ചേര്‍ക്കാനുദ്ദേശിക്കുന്ന വിസമ്മതപത്രം ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ ഉപേക്ഷിച്ച് മറ്റ് നിയമസംവിധാനങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് മാത്രം ബാധകമാകുന്നതാണ്. എല്ലാ മുസ്‌ലിംകളും ഡിക്ലറേഷന്‍ നല്‍കണമെന്നത് ഒഴിവാക്കി ചട്ടം സമ്പൂര്‍ണമായി ഭേദഗതി ചെയ്യണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പിന്നാക്ക ജനവിഭാഗത്തോട് കാണിക്കുന്ന അനീതിയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമായാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സാമൂഹികനീതി ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം. അതിനെ സാമ്പത്തിക അസമത്വവുമായി കൂട്ടിക്കെട്ടരുത്. സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."