തമിഴ്നാട്ടില്‍ ജയലളിതയുടെ ജന്മദിനാഘോഷം
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 69ാം ജന്മദിനമായ ഇന്ന് വിപുലമായ ആഘോഷപരിപാടികള്‍ക്കൊരുങ്ങി തമിഴ്നാട്. ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും വളരെ വിപുലമായി തന്നെയാണ് ആഘോഷങ്ങള്‍ നടത്തുന്നത്. ശശികലയുടെ അഭാവത്തില്‍ പ്രസീഡിയം ചെയര്മാന് സെങ്കോട്ടയ്യന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഒ.പി.എസ് പക്ഷത്തില്‍ പനീര്‍ശെല്‍വം നേരിട്ട് തന്നെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജയലളിത മരിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ പരമാവധി ആഘോഷമാക്കാനും പ്രവര്‍ത്തകരില്‍ ഊര്‍ജം നിറയ്ക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. 69 ലക്ഷം വൃക്ഷതൈകള്‍ നടും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിര്‍വഹിയ്ക്കും.
അതേസമയം ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഇന്നു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേയ്ക്കും. നിലവിലെ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നീട്ടിവെച്ചേക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പനീര്‍ശെല്‍വം പക്ഷത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ദീപ തീരുമാനിച്ചിരിക്കുന്നതിനാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."