HOME
DETAILS
MAL
പേരാമ്പ്ര മസ്ജിദ് ആക്രമണം: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം
backup
January 10 2019 | 02:01 AM
പേരാമ്പ്ര: ഹര്‍ത്താല്‍ ദിവസം പേരാമ്പ്ര മഹല്ല് ജുമാമസ്ജിദിന് നേരെയുണ്ടായ അക്രമത്തില്‍ പേരാമ്പ്ര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തക സമിതി ശക്തമായി പ്രതിഷേധിച്ചു. മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മത സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.എം സുലൈമാന്‍ ബാഖവി അധ്യക്ഷനായി. ഒ.കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് മൗലവി, എന്‍.എ റഹീം മൗലവി,ഫവാസ് ദാരിമി വാളൂര്‍, അബ്ദുറഹ്മാന് ഫൈസി പേരാമ്പ്ര, എന്‍.കെ മജീദ് ഹാജി വയലാളി, റസാഖ് ദാരിമി എരവട്ടൂര്‍, ഷൗഖത്തലി മൗലവി ഈസ്റ്റ് പേരാമ്പ്ര, അബ്ദുസലാം ദാരിമി അടിവാരം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."