HOME
DETAILS

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

  
October 07, 2024 | 3:44 PM

Golden Visa Private school teachers can apply from 15

ദുബൈ:ദുബൈയിലെ സ്വകാര്യ മേഖലയിലെ മികച്ച അധ്യാപകർക്ക് 2024 ഒക്ടോബർ 15 മുതൽ ഗോൾഡൻ വിസക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി..എ) അറിയിച്ചു. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പ്രതിഭാധനരായ അധ്യാപകർക്കായി ഈ മാസം അഞ്ചിനായിരുന്നു ഗോൾഡൻ വിസാ പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസത്തിലൂടെ ദുബൈയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ മികവും നവീകരണവും ആഴത്തിലുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ച അധ്യാപകരെ ഈ സംരംഭം അംഗീകരിക്കുന്നു. 

ഇതനുസരിച്ച്, ബാല്യ കാല കേന്ദ്രങ്ങൾ, സ്വകാര്യ സ്കൂളുകൾ, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഈ ദീർഘകാല താമസവിസകൾ അനുവദിക്കും. സമൂഹത്തിൽ അസാധാരണ വ്യക്തിപ്രഭാവമുള്ളവരെ പരിപോഷിപ്പിക്കുന്നതിനും മാനുഷിക മൂലധനത്തിൽ നിക്ഷേപം നടത്തുന്നതിനും ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നവരുമായ അധ്യാപകരെ ആഘോഷിക്കുന്നതിനുള്ള എമിറേറ്റിന്റെ സമർപ്പണത്തെയാണ് ഗോൾഡൻ വിസ പ്രതിഫലിപ്പിക്കുന്നത്. അധ്യാപകർക്ക് ഇനി പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്.

അസാധാരണമായ അക്കാദമിക നേട്ടങ്ങളുണ്ടാക്കിയവർ, വിദ്യാഭ്യാസ മേഖലയിൽ നൂതന സംഭാവനകൾ നൽകിയവർ, തങ്ങളുടെ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിജയം നേടിയവർ, വിശാലമായ വിദ്യാഭ്യാസ സമൂഹത്തിൽ നിന്ന് നല്ല സ്വാധീനവും അംഗീകാരവും സമ്പാദിച്ചവർ, അക്കാദമിക് പുരോഗതിയും അംഗീകൃത യോഗ്യതകളും ഉൾപ്പെടെ വിദ്യാർത്ഥികളുടെ ഫലങ്ങൾ മെച്ചപ്പെടുത്താൻ പ്രാമാണികമായി സംഭാവനകൾ ചെയ്തവർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  3 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  3 days ago