HOME
DETAILS

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

  
October 08, 2024 | 5:28 AM

sreenath-bhasi-prayaga-martin-kochi-drug-case

കൊച്ചി: മയക്കുമരുന്നുകേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശുമായി നേരിട്ട് പരിചയമില്ലെന്ന നിഗമനത്തില്‍ പൊലിസ്. എളമക്കര സ്വദേശി ബിനു ജോസഫുമായാണ് ഇവര്‍ക്ക് ബന്ധമെന്നും ഇയാള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയിലെത്തിയതെന്നുമാണ് പൊലിസ് കണ്ടെത്തല്‍. സംഭവത്തില്‍ ബിനു ജോസഫിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുമ്പും ലഹരി കേസില്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി. 

അതേസമയം, ഹോട്ടല്‍ മുറിയിലെത്തിയ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ കൂടാതെ ഇരുപതോളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലിസ് പറയുന്നു.

അതിനിടെ കേസിലെ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരും ഉള്ളത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ഡി.ജെ പാര്‍ട്ടിയില്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറെനാളായി ഓം പ്രകാശിനെ പൊലിസ് നിരീക്ഷിച്ച് വരികയായിരുന്നു. ഓം പ്രകാശ് മറ്റ് പല കേസുകളിലും പ്രതിയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  a day ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  a day ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  a day ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  a day ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  a day ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  a day ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  a day ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  a day ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  a day ago