വനിതാകമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ വകുപ്പ്മന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: വനിതാകമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് വകുപ്പ് മന്ത്രി കെ.കെ ശൈലജ. വകുപ്പിന്റെ പ്രവര്‍ത്തനത്തെ സ്വഗതം ചെയ്യുന്നില്ലെന്നും കുത്തഴിഞ്ഞ നിലയിലാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വകുപ്പ് ഒന്നുംചെയ്യുന്നില്ല. സ്്ത്രീകള്‍ക്ക് ഈ സ്ഥാപനം കൊണ്ട് ഒരു നേട്ടവുമില്ലെങ്കില്‍ പിരിച്ചുവിടുന്നതാണ് നല്ലതെന്നും വകുപ്പുകളുടെ അവലോകന യോഗത്തില്‍ മന്ത്രി തുറന്നടിച്ചു.
കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വനിതാ കമ്മിഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി പങ്കെുടുത്തത് ശരിയായ നിലപാടല്ലെന്നും ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി സെക്രട്ടറിയെ താക്കീത് ചെയ്തു. കേന്ദ്ര മഹിളാ അസോസിയേഷന് നേതാവ് കൂടിയായ കെ.കെ ശൈലജ നേരത്തെ വനിതാ കമ്മിഷന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വകുപ്പ് മന്ത്രിയായപ്പോള്‍ കണക്കുകളും തെളിവുകളും സഹിതമാണ് വനിതാ കമ്മിഷനെ വിമര്‍ശിച്ചത്. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുന്നതായാണ് കമ്മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011ല്‍ 90.96 ശതമാനം കേസുകള്‍ കമ്മിഷന് തീര്‍പ്പാക്കിയപ്പോള്‍ 2011ല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം 86.05ശതമാനം ആയി കുറഞ്ഞു. 2013ല്‍ തീര്‍പ്പാക്കിയത് 75.35 ശതമാനം കേസുകള്‍. 2014ല്‍ ഇത് 73.13 ശതമാനവും 2015ല്‍ 57 ശതമാനവും ആയി കുറഞ്ഞു. 2015ല്‍ 6,255 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 3,560 കേസുകള്‍ മാത്രമേ തീര്‍പ്പാക്കാനായുള്ളൂ. അന്വേഷണവും ഒത്തുതീര്‍പ്പും കൗണ്‍സിലിങും ആവശ്യമുള്ളതിനാലാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നതെന്നാണ് കമ്മിഷന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."