കൈത്തറി മേഖലയില്‍ യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന് മന്ത്രി എ.സി മൊയ്തീന്‍
കൊച്ചി: കേരളത്തിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങള്‍ ദേശീയതലത്തില്‍ തന്നെ മികവ് പുലര്‍ത്തുന്നവയാണെങ്കിലും ഇതിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ലെന്നും കൈത്തറി മേഖലയില്‍ യന്ത്രവല്‍ക്കരണം അനിവാര്യമാണെന്നും വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ വിപണന യൂണിറ്റായ കൈരളിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച അഖിലേന്ത്യ കരകൗശല, കൈത്തറി പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ശരാശരി പ്രായം അന്‍പതാണ്. പുതുതായി യുവാക്കള്‍ ഈ രംഗത്തേക്ക് വരുന്നില്ല. കൈത്തറിയുടെ തനത് സ്വഭാവം നഷ്ടപ്പെടാതെ ചെറിയ തോതിലുള്ള യന്ത്രവല്‍ക്കരണവും അനിവാര്യമാണ്. സ്‌കൂള്‍ യൂനിഫോമുകള്‍ തയാറാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് പ്രതിമാസം 12,000 രൂപ വേതനം നല്‍കാന്‍ കഴിയുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പരമ്പരാഗത മേഖലയിലേതടക്കം വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിന് എറണാകുളത്ത് രാജ്യാന്തര പ്രദര്‍ശന വേദി സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.കൊച്ചി നഗരത്തില്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ നഗരത്തിന് പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തും. ഇക്കാര്യത്തില്‍ ജി.സി.ഡി.എയുടെ സഹകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി ആദ്യവില്‍പ്പന നിര്‍വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പി. കൃഷ്ണകുമാര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.സുനില്‍കുമാര്‍, മാനേജിങ് ഡയറക്ടര്‍ കെ.എന്‍. മനോജ്, അസി.ഡയറക്ടര്‍ എല്‍.ബാലു, സി.ഡി.എസ് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനിത ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ച് 13 വരെയാണ് മേള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."