HOME
DETAILS

അപകടം ഒഴിയാതെ പൂച്ചാക്കല്‍ അപ്രോച്ച് റോഡ്

  
backup
January 10 2019 | 05:01 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

പൂച്ചാക്കല്‍: പാലത്തിന്റെ അപ്രോച്ച് റോഡിനു കൈവരിയില്ലാത്തതിനെ തുടര്‍ന്ന് അപകടങ്ങള്‍ വര്‍ധിക്കുന്നു. പൂച്ചാക്കല്‍ പുതിയപാലം റോഡിലാണ് അപകടം പതിവാകുന്നത്. പാലത്തിന്റെ ഇരുവശങ്ങളും തറനിരപ്പില്‍ നിന്ന് വലിയ ഉയരത്തിലാണ്.
പാലത്തിലും അപ്രോച്ച് റോഡിലും കൈവരിയില്ലാത്തതിനാലും തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനാലും രാത്രികാലങ്ങളില്‍ എതിരേ വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ചെറുതും വലുതുമായി നൂറുകണക്കിനു വാഹനങ്ങളാണ് ദിവസവും ഈ പാലംവഴി കടന്നുപോകുന്നത്. ഇന്നലെ വൈകിട്ട് പൂച്ചാക്കല്‍ സ്വദേശിനി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി റോഡില്‍ നിന്ന് താഴേക്ക് വീണെങ്കിലും കുറ്റിയില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞദിവസം രാത്രി ബൈക്ക് നിയന്ത്രണം തെറ്റി പാലത്തില്‍നിന്ന് താഴേക്ക് വീണ് ഗുരുതരമായ പരുക്കുകളോടെ പാണാവള്ളി സ്വദേശി ചികിത്സയിലാണ്. ഇതിനുമുന്‍പ് പാണാവള്ളി സബ് രജിസ്ട്രാര്‍ ഓടിച്ചിരുന്ന കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണ് അപകടമുണ്ടായി.
തറനിരപ്പില്‍ നിന്ന് ഉയരത്തിലുള്ള പാലത്തിന്റെ വശങ്ങളില്‍ കൈവരി നിര്‍മിക്കണമെന്നാവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗതയിലാണ്. പാലത്തിന്റെ രണ്ടു കരകളിലും കാടുപിടിച്ചതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പഞ്ചായത്ത് നടപടികളൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പടര്‍ന്നുപിടിച്ച പുല്ലുകള്‍ തീയിട്ട് നശിപ്പിച്ചു.
ഇപ്പോള്‍ തെരുവുവിളക്ക് പ്രകാശിക്കാത്തതിനാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവായി. ഇതേതുടര്‍ന്ന് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. നായ്ക്കള്‍ പാലത്തിനു കുറുകെ ചാടുന്നത് മിക്കപ്പോഴും ഇരുചക്ര വാഹനങ്ങള്‍ അപകടത്തിലപെടാനും കാരണമായി.
പാലത്തില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരമായി കൈവരി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago