HOME
DETAILS

നായകന്‍ തന്നെ നയിച്ചു; കേരളത്തിന് രഞ്ജി ട്രോഫിയില്‍ ജയം

  
backup
January 10 2019 | 10:01 AM

kerala-won-in-ranji-trophy

 

കേരളത്തിന് രഞ്ജി ട്രോഫിയില്‍ അഭിമാനകരമായ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റിനാണ് ഹിമാചലിനെ തോല്‍പിച്ചത്. ഇതോടെ അടുത്ത റൗണ്ടിലേക്ക് കേരളമെത്തുമോയെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

നായകന്റെ പ്രകടനവുമായി മുന്നില്‍ നിന്നും നയിച്ച സച്ചിന്‍ ബേബിയും നിര്‍ഭാഗ്യം കൊണ്ട് സെഞ്ച്വറി നഷ്ടമായ വിനൂപ് ഷീലാ മനോഹരന്റേയും തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് അവിശ്വസനീയ വിജയമൊരുക്കിയത്. അവസരത്തിനൊത്ത് ഉയര്‍ന്ന ബാറ്റ് ചെയ്ത സഞ്ജുവിന്റെ പ്രകടനവും കേരളത്തിന് നിര്‍ണ്ണായകമായി.

സച്ചിന്‍ ബേബി 134 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 92 റണ്‍സുെടുത്ത് അവസാന നിമിഷം പുറത്തായി. സഞ്ജു 55 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

സച്ചിന്‍ ബേബി 135 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 93 റണ്‍സും സഞ്ജു 53 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

നേരത്തെ രണ്ടിന് 206 എന്ന ശക്തമായ നിലയില്‍ നിന്ന് കേരളത്തിന് രണ്ട് വിക്കറ്റ് വേഗത്തില്‍ നഷ്ടമാകുകയായിരുന്നു. വിനൂപ് ഷീലാ മനോഹരന്‍ 96 റണ്‍സെടുത്ത് പുറത്തായി. 143 പന്തില്‍ 11 ബൗണ്ടറി സഹിതമാണ് വിനൂപ് നിര്‍ണായ സംഭവന കേരളത്തിന് നല്‍കിയത്. എന്നാല്‍ സെഞ്ച്വറിയ്ക്ക് നാല് റണ്‍സ് അകലെ വിനൂപ് ഡാഗറുടെ പന്തില്‍ ബെയ്ന്‍സ് പിടിച്ച് മടങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  21 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago