ഫാറൂഖ് അബ്ദുല്ലയുടെ ദേശസ്‌നേഹത്തെ സംശയിക്കാനാവില്ലെന്ന് ജെ.ഡി.യു
ന്യൂഡല്‍ഹി: കശ്മീരിലെ ചെറുപ്പക്കാര്‍ സമരത്തിനിറങ്ങുന്നത് താഴ്‌വരയുടെ സ്വാതന്ത്രത്തിനു വേണ്ടിയാണെന്ന പ്രസ്താവന കൊണ്ട് ഫാറൂഖ് അബ്ദുല്ലയുടെ ദേശസ്‌നേഹത്തെ സംശയിക്കാനാവില്ലെന്ന് ജെ.ഡി.യു നേതാവ് പവന്‍ വര്‍മ. ' കശ്മീരിനെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും നന്നായി അറിയുന്നയാളാണ് ഫാറൂഖ് അബ്ദുല്ല. നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ കശ്മീരിലെ ചെറുപ്പക്കാര്‍ പങ്കാളികളാവുന്നില്ല എന്നാണ് അദ്ദേഹം അതുകൊണ്ട് അര്‍ഥമാക്കുന്നത്. അവര്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വാതന്ത്ര്യം എന്ന തെറ്റായ ആശയത്തിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുകയുമാണ് ചെയ്യുന്നത്. പവന്‍ വര്‍മ പറഞ്ഞു. കശ്മീരിലെ ചെറുപ്പക്കാരെ രാജ്യത്തിന്റെ മുഖ്യാധാരയിലേക്ക് കൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ ചെറുപ്പക്കാര്‍ സമരത്തിനിറങ്ങുന്നത് താഴ്‌വരയുടെ സ്വാതന്ത്രത്തിനു വേണ്ടിയാണെന്നും അല്ലാതെ അവരാരും എം.എല്‍.എയോ എം.പിയോ മന്ത്രിയോ ആവാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന. സൈനിക ഓപറേഷനുകളില്‍ ഇടപെടരുതെന്ന് കശ്മീരിലെ കല്ലേറു നടത്തുന്ന യുവാക്കളോട് സൈനികത്തലവന്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് ഫറൂഖ് അബ്ദുല്ലയുടെ പ്രസ്താവന.
അതേസമയം, ഫാറൂഖ് അബ്ദുല്ല അവസരവാദിയെന്ന ആരോപണവുമായി ബി.ജെയപി നേതാവ് വെങ്കയ്യ നായിഡു രംഗത്തെത്തി. അധികാരം നഷ്ടമായ ശേഷമാണ് അദ്ദേഹത്തിന്റെ നിലപാടുകള്‍ മാറിയതെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."