ഭിന്നശേഷി സൗഹൃദമായി അന്‍സാരി പാര്‍ക്ക്
കോഴിക്കോട്: കളിയുപകരണങ്ങള്‍ സ്ഥാപിച്ചും നവീകരിച്ചും ഭിന്നശേഷി സൗഹൃദമാക്കിയ മാനാഞ്ചിറയിലെ അന്‍സാരി പാര്‍ക്ക് ഇന്നു മുതല്‍ കുട്ടികള്‍ക്ക് തുറന്നു നല്‍കും. വൈകീട്ട് അഞ്ചിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അധ്യക്ഷയാകും. യു.എന്‍ ഹാബിറ്റേറ്റ് ഗ്ലോബല്‍ പബ്ലിക്ക് സ്പേസ് ഡെവലപ്മെന്റ് ഗ്രാന്റിന്റെ സഹായത്തോടെ ഇസാഫ് കോഴിക്കോടാണ് കോര്‍പ്പറേഷനുമായി സഹകരിച്ച് അന്‍സാരി പാര്‍ക്കില്‍ ഭിന്നശേഷി സൗഹൃദരീതിയില്‍ കളിയുപകരണങ്ങള്‍ സ്ഥാപിച്ചത്. ഭിന്നശേഷി സൗഹൃദ രീതിയില്‍ കളിയുപകരണങ്ങള്‍ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യപാര്‍ക്ക് കൂടിയാണിത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പകല്‍ സമയങ്ങളില്‍ പാര്‍ക്ക് തുറന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കെ. സബിന്‍, കെ.വി സുഷാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."