HOME
DETAILS
MAL
അഴീക്കോട് തെരെഞ്ഞെടുപ്പ് കേസ്; ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവിനെതിരെ ഷാജിയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
backup
January 11 2019 | 04:01 AM
ന്യൂഡല്‍ഹി: തന്നെ അയോഗ്യനാക്കിയുള്ള ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവ് ചോദ്യംചെയ്ത് കെ.എം ഷാജി നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സി.പി.എം പ്രവര്ത്തകന് ബാലന് നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
എതിര് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ നല്കിയ ഹരജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹരജി പരിഗണിച്ച സുപ്രിം കോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.
ജസ്റ്റിസ് എ.കെ സിക്രിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഷാജിയുടെ ഹരജി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."