HOME
DETAILS

കാട്ടാക്കട കൊലപാതകം: മുഖ്യപ്രതി കീഴടങ്ങി

  
backup
January 27, 2020 | 6:16 AM

kattakkada-murder-main-accuse-in-custody-27-01-2020

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ജെ.സി.ബി ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചെ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് വൈകീട്ടോടെ രേഖപ്പെടുത്തും. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലിസിന്റെ പിടിയിലായി.

സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് ചോദ്യം ചെയ്തതിനാണ് കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനെ മണ്ണ് മാഫിയ ജെസിബി കൊണ്ടടിച്ച് കൊലപ്പെടുത്തയിത്.

സംഭവവുമായി ബന്ധപ്പെട്ട് ജെ.സി.ബിയുടെ ഉടമസ്ഥന്‍ സജു,ടിപ്പര്‍ ഉടമ ഉത്തമന്‍, കണ്ടാലറിയാവുന്ന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കാട്ടക്കട പൊലിസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നരിവധി ക്രിമിനല്‍ കേസുകള്‍ നിലിവിലുണ്ട്.

നേരത്തെ അറസ്റ്റിലായ അനീഷ്, ലാല്‍ കൃഷ്ണ എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ജനുവരി 24 ന് പുലര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പുരയിടത്തില്‍ നിന്ന് മണ്ണ് മാഫിയകള്‍ മണ്ണ് കടത്താന്‍ ശ്രമിക്കുന്നവരെ തടയാന്‍ ശ്രമിച്ച ഉടമസ്ഥനെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ വനംവകുപ്പ് മണ്ണെടുത്തിരുന്നതിനാല്‍ അവരായിരിക്കും എന്നാണ് വീട്ടുകാര്‍ ആദ്യം ധരിച്ചത്.

പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

Kerala
  •  18 hours ago
No Image

സൗദി മതകാര്യ മന്ത്രാലയം 31,000 ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കുന്നു

Saudi-arabia
  •  18 hours ago
No Image

'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം

Kerala
  •  18 hours ago
No Image

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

Kerala
  •  18 hours ago
No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  19 hours ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  19 hours ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  19 hours ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  19 hours ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  19 hours ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  19 hours ago