HOME
DETAILS

മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കുക: റിയാദ് എസ് ഐ സി മനുഷ്യ ജാലിക സംഗമം

  
backup
January 27, 2020 | 7:05 AM

riyad-sic-manushaya-jalika
    റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു.  വിത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്കാരിക പാരമ്പര്യത്തെ തകർത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിർത്ത് തോൽപിക്കുന്നതിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ ഫൈസി വെള്ളില അദ്ധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി മമ്പാട് പ്രാർത്ഥന നടത്തി.
         രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമ സമര പോരാട്ടം കൊണ്ട്  രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ മതേതര ഇന്ത്യയെന്ന വികാരത്തിൽ ഒന്നിപ്പിച്ചുവെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള യുപിഎ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് വരണമെന്നും ചടങ്ങിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
   സലീം വാഫി മുത്തേടം പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുറഹിമാൻ ഹുദവി അബ്ദുൽ ജലീൽ ഫൈസി എന്നിവർ ദേശീയോദ്ഗ്രഥന ഗാനാലാപനം  ആലപിച്ചു. മുഹമ്മദ് കോയ വാഫി വയനാട് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയ പ്രഭാഷണവും, പോരാട്ട വീഥിയിലെ വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിൽ  സത്താർ താമരത്തും പ്രഭാഷണം നടത്തി.
     വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഷ്റഫ് വേങ്ങാട്ട് (കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി),  സി പി മുസ്തഫ (കെ.എം.സി.സി റിയാദ്), സി എം കുഞ്ഞി കുമ്പള (ഓ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), ഉബൈദ് എടവണ്ണ (ന്യൂസ് ടുഡേ) എന്നിവർ സംസാരിച്ചു. വി.പി മുഹമ്മദലി ഹാജി, ഉമർകോയ ഹാജി യൂണിവേഴ്‌സിറ്റി, എം ടി പി മുനീർ അസ്അദി, അസീസ് വാഴക്കാട്, ശമീർ പുത്തൂർ, മൻസൂർ വാഴക്കാട്, ഉമർ ഫൈസി, മസ്ഹൂദ് കൊയ്യോട് നേതൃത്വം നല്‍കി. ഹബീബുള്ള പട്ടാമ്പി സ്വാഗതവും അസ്ലം മൗലവി അടക്കാത്തേട് നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമം; ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിനെതിരെ കേസ്

National
  •  19 days ago
No Image

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് യഥാർത്ഥ വെടിയുണ്ടകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Kerala
  •  19 days ago
No Image

ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kerala
  •  19 days ago
No Image

ഇനി ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴും; കുവൈത്തിൽ ബാങ്കിംഗ് കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക വിഭാ​ഗം രൂപീകരിക്കും

Kuwait
  •  19 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കും'; കേസെടുത്തതിൽ പേടിയില്ലെന്ന് ​ഗാനരചയിതാവ്

Kerala
  •  19 days ago
No Image

രാജ്യത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ മുനിസിപ്പാലിറ്റി

uae
  •  19 days ago
No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  19 days ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  19 days ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  19 days ago