ഹര്‍ത്താലില്‍ കര്‍ണാടക ബസിന്റെ ചില്ല് തകര്‍ത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കഴക്കൂട്ടം: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ കണിയാപുരം പള്ളിപ്പുറത്ത് ബൈക്കിലെത്തിയ സംഘം കര്‍ണ്ണാടക സര്‍ക്കാരിന്റെ സ്‌കാനിയ ബസിന്റെ ചില്ല് തകര്‍ത്ത കേസില്‍ രണ്ടു പേരെ മംഗലപുരം പൊലിസ് അറസ്റ്റ് ചെയ്തു.
ആര്‍.എസ്.എസ് ചെമ്പകമംഗലം മണ്ഡലം ഗണ്‍ഡ് സഹ കാര്യവാഹക് , മംഗലപുരം ശാസ്തവട്ടം കാഞ്ഞിരംവിള വീട്ടില്‍ രാജു (48) ശാസ്തവട്ടം വനത്തില്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാര്‍ (41) എന്നിവരെയാണ് മംഗലപുരം പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍പ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വോള്‍വോ ബസിന്റെ ഗ്ലാസാണ് തോന്നല്‍ ക്ഷേത്രത്തിന് സമീപം വച്ച് ബൈക്കിലെത്തിയരണ്ടു പേര്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.കല്ലേറിനെ തുടര്‍ന്ന് ബസ് കണിയാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് മംഗലപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിന്റെ നമ്പരും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു പിടിയിലായവര്‍ മംഗലാപുരം ചെമ്പകമംഗലം ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നവരാണ്.
പൊതുമുതല്‍ നശിപ്പിച്ചതിനും യാത്രക്കാരെ മരണ ഭയപെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."